എടപ്പാളില്‍ പരിഭ്രാന്തിപരത്തിയ പടക്കംപൊട്ടിക്കല്‍: 40-ഓളം സിസിടിവി പരിശോധിച്ചു, രണ്ടുപേര്‍ പിടിയില്‍


ജംഷീർ, വിഷ്ണു

എടപ്പാള്‍: മേല്‍പ്പാലത്തിനടിയില്‍ ടൗണിന്റെ മധ്യത്തിലുള്ള റൗണ്ട് എബൗട്ടില്‍ അപകടകരമാം വിധം പടക്കംപൊട്ടിച്ച സംഭവത്തില്‍ രണ്ടു യുവാക്കളെ പോലീസ് അറസ്റ്റുചെയ്തു. മദ്യലഹരിയില്‍ ചെയ്ത കുസൃതി വലിയ വാര്‍ത്താപ്രാധാന്യം നേടിയതോടെ ഡി.വൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം രണ്ടാംദിവസംതന്നെ പ്രതികളെ കണ്ടെത്തി. പൊന്നാനി പള്ളപ്രം ഉറൂബ് നഗര്‍ കോയിമ വളപ്പില്‍ വിഷ്ണു(20), വെളിയങ്കോട് അയ്യോട്ടിച്ചിറ കരിക്കലത്ത് ജംഷീര്‍ (19) എന്നിവരെയാണ് തിരൂര്‍ ഡിവൈ.എസ്.പി. വി.വി. ബെന്നി, താനൂര്‍ ഡിവൈ.എസ്.പി. മൂസ വള്ളിക്കാടന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റുചെയ്തത്.

ചൊവ്വാഴ്ച രാത്രി ഏഴരയോടെയാണ് പട്ടാമ്പി റോഡില്‍നിന്ന് ബൈക്കില്‍വന്ന ഇവര്‍ റൗണ്ട് എബൗട്ടില്‍ വീര്യമേറിയ ഗുണ്ട് വിഭാഗത്തില്‍പ്പെട്ട പടക്കംവെച്ച് ബൈക്കിലിരുന്നുതന്നെ തീകൊളുത്തി കടന്നത്. പൊന്നാനി റോഡിലേക്ക് അതിവേഗത്തില്‍ രക്ഷപ്പെടുകയായിരുന്നു. അപ്രതീക്ഷിതമായുണ്ടായ വന്‍ സ്‌ഫോടനവും വെളിച്ചവും പുകയും ടൗണിലാകെ പരിഭ്രാന്തി പരത്തി.



മറ്റു വാഹനങ്ങള്‍പോലും അപകടത്തില്‍പ്പെടാനിടയാക്കുംവിധം നടത്തിയ പടക്കം പൊട്ടിക്കലിനെത്തുടര്‍ന്ന് പോലീസും ബോംബുസ്‌ക്വാഡും സയന്റിഫിക് വിഭാഗവും ഡോഗ് സ്‌ക്വോഡുമടക്കമുള്ളവര്‍ എത്തിയാണ് അന്വേഷണമാരംഭിച്ചത്. 40-ഓളം നിരീക്ഷണ ക്യാമറകളില്‍നിന്ന് യുവാക്കളുടെ ദൃശ്യവും, പടക്കം വാങ്ങിയ കടയുമെല്ലാം കണ്ടെത്തിയ പോലീസ് രണ്ടുദിവസത്തിനകംതന്നെ പ്രതികളെ അറസ്റ്റുചെയ്യുകയായിരുന്നു. പ്രതികളെ ചങ്ങരംകുളം എസ്.ഐ. രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം എടപ്പാളിലെത്തിച്ച് തെളിവെടുപ്പ് നടത്തി. പൊതുസ്ഥലത്ത് ഭീതി പരത്തിയതിനുള്ള വകുപ്പുകള്‍ പ്രകാരം കേസെടുത്ത് ഇവരെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കും.

Content Highlights: edappal fire crackers explosion, two arrested


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented