എടപ്പാളില്‍ പൊട്ടിച്ചത് ഗുണ്ട് പടക്കമെന്ന് അനുമാനം; ബോംബ് സ്‌ക്വാഡ് എത്തി, തിരച്ചില്‍ ഊര്‍ജിതം


പടക്കം പൊട്ടിച്ചവരെന്നു സംശയിക്കുന്ന യുവാക്കള്‍ പട്ടാമ്പി റോഡില്‍ പുതുതായി തുറന്ന പടക്ക വില്‍പ്പനശാലയില്‍നിന്ന് പടക്കം വാങ്ങി പോകുന്ന ദൃശ്യം പോലീസിന് ലഭിച്ചു.

തിരക്കേറിയ റോഡിലെ ട്രാഫിക് സർക്കിളിൽ പടക്കത്തിന് തീകൊടുക്കുന്ന യുവാക്കളുടെ സി.സി.ടി.വി. ദൃശ്യം(ഇടത്ത്) പൊട്ടിത്തെറിയിൽ അടർന്നുപോയ ട്രാഫിക് സർക്കിളിന്റെ ഭാഗം(വലത്ത്)

എടപ്പാള്‍: ടൗണില്‍ മേല്‍പ്പാലത്തിനടിയിലെ റൗണ്ട് എബൗട്ടിനു മുകളില്‍ പടക്കംവെച്ച് പൊട്ടിച്ച് തകരാര്‍ വരുത്തുകയും പരിഭ്രാന്തി പരത്തുകയുംചെയ്ത സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. താനൂര്‍ ഡിവൈ.എസ്.പി. മൂസ വള്ളിക്കാടന്റെ നേതൃത്വത്തില്‍ ചങ്ങരംകുളം, പൊന്നാനി, പെരുമ്പടപ്പ്, വളാഞ്ചേരി പോലീസ് സംഘവും മലപ്പുറത്തുനിന്ന് ബോംബ് സ്‌ക്വാഡ്, ഫൊറന്‍സിക് വിദഗ്ധര്‍, ശ്വാന സേന എന്നിവരും സംഭവസ്ഥലത്ത് പരിശോധന നടത്തി.

സാമാന്യം ശക്തിയും ശബ്ദവുമുള്ള ഗുണ്ട് വിഭാഗത്തില്‍പ്പെട്ട പടക്കമാണ് പൊട്ടിച്ചതെന്നാണ് അനുമാനമെങ്കിലും അതീവ ഗൗരവത്തോടെയാണ് അധികൃതര്‍ സംഭവത്തെ കാണുന്നത്. അതുകൊണ്ടുതന്നെ സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം, ബൈക്കിലെത്തിയ രണ്ടുപേര്‍ റൗണ്ട് എബൗട്ടില്‍ പടക്കംവെച്ച് തീകൊളുത്തുന്നതും അതിവേഗത്തില്‍ രക്ഷപ്പെടുന്നതുമടക്കമുള്ള ദൃശ്യം പോലീസ് വീണ്ടെടുക്കുകയും മലപ്പുറം പോലീസ് മേധാവിയടക്കമുള്ളവര്‍ സംഭവത്തിന്റെ നിജസ്ഥിതി കണ്ടെത്താനുള്ള നടപടികളാരംഭിക്കുകയുംചെയ്തു.

പട്ടാമ്പി റോഡില്‍നിന്നു വന്ന ഇവര്‍ പടക്കം കത്തിച്ചശേഷം പൊന്നാനി റോഡിലേക്കാണ് രക്ഷപ്പെട്ടതെന്ന് സംഘം കണ്ടെത്തി. എടപ്പാളില്‍ പട്ടാമ്പി റോഡിലും തൃശ്ശൂര്‍ റോഡിലുമുള്ള പടക്ക വില്‍പ്പന ശാലകളിലെത്തി പോലീസ് സംഘം ഇവിടെനിന്ന് ചൊവ്വാഴ്ച വൈകുന്നേരം പടക്കം വാങ്ങിയവരുടെ വിവരങ്ങള്‍ ശേഖരിച്ചു.

ടൗണില്‍ മേല്‍പ്പാലത്തിനടിയിലെയും പട്ടാമ്പി, പൊന്നാനി റോഡുകളിലെയും കടകളിലെയടക്കമുള്ള നിരീക്ഷണക്യാമറാ ദൃശ്യങ്ങളും പോലീസ് ശേഖരിച്ചു. പടക്കം പൊട്ടിച്ചവരെന്നു സംശയിക്കുന്ന യുവാക്കള്‍ പട്ടാമ്പി റോഡില്‍ പുതുതായി തുറന്ന പടക്ക വില്‍പ്പനശാലയില്‍നിന്ന് പടക്കം വാങ്ങി പോകുന്ന ദൃശ്യം പോലീസിന് ലഭിച്ചു. എന്നാല്‍, ഇവരാണോ യഥാര്‍ഥ പ്രതിളെന്ന് കൂടുതല്‍ അന്വേഷത്തില്‍ മാത്രമേ വ്യക്തമാകുകയുള്ളൂവെന്ന് പോലീസ് അറിയിച്ചു.

മലപ്പുറം സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി.ബിജു, ഫൊറന്‍സിക് വിദഗ്ധ ഡോ. മിനി, ബോംബ് സ്‌ക്വാഡിലെ സുനില്‍ കണ്ണന്‍കുളങ്ങര, ബോബ് എന്ന നായയുമായി ശ്വാനസേനാ വിഭാഗം ഉദ്യോഗസ്ഥന്‍ വിപീഷ്, പൊന്നാനി, പെരുമ്പടപ്പ് ഇന്‍സ്പെക്ടര്‍മാരായ വിനോദ് വലിയാറ്റൂര്‍, വിമോദ്, സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരായ രാജേഷ്, സുരേഷ്, ചങ്ങരംകുളം എസ്.ഐ.രാജേന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സംഭവത്തില്‍ അന്വേഷണം നടത്തുന്നത്.

ഫൊറന്‍സിക് വിഭാഗം ഇവിടെനിന്ന് പൊട്ടിത്തെറിച്ച വസ്തുവിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തു. നൈട്രേറ്റ് അടങ്ങിയ ഉഗ്ര സ്ഫോടകശേഷിയുള്ള രാസവസ്തുവിന്റെ സാന്നിധ്യം പ്രാഥമിക പരിശോധനയില്‍ ഇവര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.

Content Highlights: edappal fire crackers explosion


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented