എം.എം.മണി
ഇടുക്കി: ഇടമലക്കുടി ആദിവാസി പഞ്ചായത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപി ജയിച്ചതില്‍ പ്രദേശവാസികള്‍ക്കെതിരേ വിവാദ പ്രസ്താവന നടത്തി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും ഉടുമ്പുഞ്ചോല എംഎല്‍എയുമായ എം.എം. മണി.
'ഇടമലക്കുടിയില്‍ തോറ്റു. ഇടമലക്കുടിയെ ഇടമലക്കുടിയാക്കി മാറ്റിയത് നമ്മളാണ്. അവിടെ ഇപ്പോ വന്നിരിക്കുകയാണ്..കൈപ്പത്തിയല്ല ബിജെപി. ചരിത്രബോധമില്ലാത്ത വിഡ്ഢികള്‍. എത്ര കോടി രൂപ മുടക്കിയാണ് കറണ്ട് കൊണ്ടുകൊടുത്തതെന്ന് അറിയാമോ... ഇനി അവര് വന്നങ്ങ് നന്നാക്കട്ടെ', മണി പറഞ്ഞു.
ഇടമലക്കുടി ഒമ്പതാം വാര്‍ഡില്‍ നടന്ന ഉപതിരഞ്ഞെടുപ്പിലാണ് ബിജെപി സ്ഥാനാര്‍ഥി ജയിച്ചത്. ഒരു വോട്ടിനാണ് സിപിഎം സ്ഥാനാര്‍ഥി പരാജയപ്പെട്ടത്. ഇതിന്റെ പശ്ചാത്തലത്തില്‍ മൂന്നാര്‍ ഏരിയാ സമ്മേളനത്തിലാണ് മണി ഇത്തരത്തില്‍ പ്രസ്താവന നടത്തിയത്.
ഇതിനെതിരെ ബിജെപി രംഗത്തെത്തി. മണി കേരളത്തിലെ പൊതുസമൂഹത്തോടും ആദിവാസികളോടും മാപ്പ് പറയാന്‍ തയ്യാറാകണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
Content Highlights: Edamalakkudy-by election-bjp won-mm mani's controversial statement
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..