നിര്‍മാണത്തിനിടെ കിണര്‍ ഇടിഞ്ഞ് മണ്ണിനിടയില്‍ പെട്ടയാള്‍ മരിച്ചു
ഒരാളെ നാട്ടുകാരും അഗ്നി ശമന സേനയും ചേര്‍ന്ന് രക്ഷപ്പെടുത്തി.
എടച്ചേരി: നിര്‍മാണത്തിനിടെ കിണര്‍ ഇടിഞ്ഞ് മണ്ണിനിടയില്‍ പെട്ടയാള്‍ മരിച്ചു. കായക്കൊടി മയങ്ങിയില്‍ കുഞ്ഞമ്മദ് (55) ആണ് മരിച്ചത്. എടച്ചേരി പുതിയങ്ങാടി മുതിരക്കാട്ട് അമ്മദിന്റെ വീട്ടുപറമ്പിലാണ് ഇന്ന് രാവിലെ ദുരന്തമുണ്ടായത്. വീടിനോട് ചേര്‍ന്ന് നിര്‍മിച്ച പുതിയ കിണറിന്റെ പണി നടക്കുമ്പോള്‍ മേല്‍ഭാഗം ഇടിഞ്ഞ് തൊഴിലാളികളുടെ ദേഹത്തേക്ക് മണ്ണിടിഞ്ഞു വീഴുകയായിരുന്നു.
ഒരാളെ നാട്ടുകാരും അഗ്നിശമന സേനയും ചേര്‍ന്ന് രക്ഷപ്പെടുത്തി. ജെ.സി.ബി.ഉപയോഗിച്ച് മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനിടയിലാണ് കുഞ്ഞമ്മദിന്റെ മൃതദേഹം പുറത്തെടുത്തത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..