സ്വപ്ന സുരേഷ്, എം.ശിവശങ്കർ | Photo:ANi
കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, സരിത്ത്, സന്ദീപ് എന്നിവരെ ശിവശങ്കറിനൊപ്പമിരുത്തി ചോദ്യം ചെയ്യാൻ എന്റഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. 3 പ്രതികളേയും ജുഡീഷ്യൽ കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇ.ഡി. അപേക്ഷ സമർപ്പിച്ചു. തിങ്കളാഴ്ച കോടതി അപേക്ഷ പരിഗണിക്കും. ലൈഫ് മിഷൻ സി.ഇ.ഒ. യു.വി.ജോസിനേയും ഇ.ഡി. ചോദ്യം ചെയ്തേക്കുമെന്ന് സൂചനയുണ്ട്.
കളളപ്പണ ഇടപാടിൽ ശിവശങ്കറിന് പങ്കുണ്ട് എന്ന നിഗമനത്തിലാണ് ഇ.ഡി. അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ ചോദ്യംചെയ്യലിനോട് ശിവശങ്കർ സഹകരിച്ചിരുന്നില്ല. സ്വപ്നയുടെ ലോക്കറിൽ സൂക്ഷിച്ച പണത്തിൽ ശിവശങ്കറിന്റെ പണമുണ്ടോ, പണം തന്റേതുകൂടിയാണെന്നതിന്റെ അടിസ്ഥാനത്തിലാണോ ഇക്കാര്യങ്ങളിൽ ശിവശങ്കർ താലപര്യം പ്രകടിപ്പിച്ചത് എന്നാണ് ഇ.ഡി.അന്വേഷിക്കുന്നത്.
ശിവശങ്കറിനെയും സ്വപ്നയെയും പ്രത്യേകം പ്രത്യേകം ചോദ്യം ചെയ്തതിൽ നിന്ന് ഈ പണത്തിൽ ശിവശങ്കറിന് ഉടമസ്ഥതയില്ലെന്നാണ് ഇതുവരെ മനസ്സിലാക്കാനായിട്ടുളളത്. എന്നാൽ പണവുമായി ബന്ധപ്പെട്ട ഓരോഘട്ടത്തിലും ശിവശങ്കറിന്റെ ഇടപെടലുണ്ടായിട്ടുണ്ട്. ബാഗേജ് കസ്റ്റംസ് പിടിച്ചതിന് ശേഷം ലോക്കറിന്റെ കാര്യത്തിൽ ശിവശങ്കർ ആശങ്കപ്പെട്ടതും ഇ.ഡി. ശേഖരിച്ച വാട്സാപ്പ് ചാറ്റിൽ കണ്ടെത്തിയിട്ടുണ്ട്. അതിനാലാണ് ശിവശങ്കറിന്റെ പങ്ക് ഇ.ഡി.സംശയിക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..