ലഹരിമരുന്ന് കേസിൽ പിടിയിലായ അനൂപ് മുഹമ്മദ്, റിജേഷ് രവീന്ദ്രൻ, അനിഖ എന്നിവർ | Screengrab: Mathrubhumi News
ബെംഗളൂര്‍: മയക്ക് മരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്ത അനൂപ് മുഹമ്മദിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയില്‍ വാങ്ങി. അഞ്ചു ദിവസത്തേക്കാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇ.ഡി ചോദ്യം ചെയ്ത് വിട്ടയച്ച ബിനീഷ് കോടിയേരിയുമായുള്ള സാമ്പത്തിക ഇടപാടിനെ കുറിച്ച് അറിയുക എന്നതാണ് അനൂപിനെ കസ്റ്റഡിയിലെടുത്തതിന്റെ പ്രധാന ലക്ഷ്യം. ഇത് രണ്ടാം തവണയാണ് മയക്ക് മരുന്ന് ഇടപാടില്‍ ജയിലിലായ ശേഷം അനൂപിനെ ചോദ്യം ചെയ്യാനായി ഇ.ഡി കസ്റ്റഡിയില്‍ വാങ്ങുന്നത്.
ആദ്യം ബെംഗളൂരു സെന്‍ട്രല്‍ ജയിലില്‍ എത്തിയായിരുന്നു ചോദ്യം ചെയ്യല്‍. അതിന് ശേഷമായിരുന്നു ബിനീഷ് കോടിയേരിയെ ബെംഗളൂരുവില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തത്. ബിനീഷ് കോടിയേരി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അനൂപിനെ വീണ്ടും ചോദ്യം ചെയ്യുന്നത്. ശനിയാഴ്ചയായിരുന്നു അനൂപിനെ കസ്റ്റഡിയില്‍ എടുത്തത്.
ആദ്യ തവണ ചോദ്യം ചെയ്തപ്പോള്‍ ഏകദേശം 20 അക്കൗണ്ടുകളില്‍ നിന്നായി അനൂപിന് 50 ലക്ഷം രൂപ വന്നിട്ടുണ്ടെന്ന് ഇ.ഡിക്ക് വ്യക്തമായിരുന്നു. എന്നാല്‍ ഇതിന്റെ സോഴ്‌സ് എങ്ങനെയാണ് എന്ന് അറിയില്ല എന്നായിരുന്നു അനൂപിന്റെ മൊഴി. മാത്രമല്ല ബിനീഷ് പറഞ്ഞത് അനുസരിച്ചാണ് പണം വന്നതെന്നും മൊഴി നല്‍കിയിരുന്നു. തുടര്‍ന്നായിരുന്നു ബിനീഷിനെ ചോദ്യം ചെയ്തത്. രണ്ട് മൊഴിയും ഒരിക്കല്‍ കൂടെ പരിശോധിക്കാനായിട്ടാണ് ഇ.ഡി അനൂപിനെ വീണ്ടും കസ്റ്റഡിയില്‍ എടുത്തത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..