M Sivasankar | Photo: Mathrubhumi
തിരുവനന്തപുരം: ലൈഫ്മിഷന്‍ കോഴ ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെതിരേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കുറ്റപത്രം സമര്‍പ്പിച്ചു. അറസ്റ്റുനടന്ന് 60 ദിവസം പിന്നിടുന്നതിനിടെയാണ് കൊച്ചിയിലെ പ്രത്യേക കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ശിവശങ്കറിന്റെ പങ്കാളിത്തം വ്യക്തമാക്കിക്കൊണ്ടുള്ളതാണ് കുറ്റപത്രം.
ലൈഫ് മിഷന്‍ കോഴ ശിവശങ്കറിന്റെ കൈകളിലെത്തിയെന്ന് കുറ്റപത്രത്തില്‍ പറയുന്നുവെന്നാണ് വിവരം. അദ്ദേഹത്തിനുവേണ്ടിയാണ് സ്വപ്‌നയുടെ ബാങ്ക് ലോക്കറില്‍ പണം സൂക്ഷിച്ചതെന്ന് ഇ.ഡി. കണ്ടെത്തി. ഈ കണ്ടെത്തല്‍ ഉള്‍പ്പെടെ വിശദീകരിച്ചുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചത്. ശിവശങ്കറിന്റെ കാര്യത്തില്‍ അന്വേഷണം പൂര്‍ത്തിയായിട്ടുണ്ട്. കേസിലെ മറ്റു പ്രതികളുടെ മേലുള്ള അന്വേഷണം തുടരുമെന്നും കുറ്റപത്രത്തിലുണ്ട്.
ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. സ്വാധീനമുള്ളതിനാല്‍ കേസ് അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് എ. ബദറുദ്ദീന്‍ ജാമ്യാപേക്ഷ തള്ളിയത്.
Content Highlights: ed submitted a chargesheet against m sivasankar in kochi special court
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..