കൊച്ചി:  ലാവലിന്‍ കേസിലും ഇ.ഡിയുടെ നീക്കം. 2006 ല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ക്രൈം നന്ദകുമാറിനോട് പരാതിക്ക് ആധാരമായി തെളിവുകള്‍ ഉണ്ടെങ്കില്‍ ഹാജരാക്കാന്‍ ഇ.ഡി ആവശ്യപ്പെട്ടിരിക്കുന്നത്.

വെള്ളിയാഴ്ച കൊച്ചിയിലെ ഇ.ഡി ഓഫീസില്‍ രേഖകളുമായി എത്താനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ക്രൈം മാസികയുടെ പത്രാധിപരായിരുന്ന നന്ദകുമാര്‍ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സിനാണ് 2006 ല്‍ പരാതി നല്‍കിയത്. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ തെളിവുകള്‍ ഉണ്ടെങ്കില്‍ കേരളത്തിലെ ചില രാഷ്ട്രീയ നേതാക്കളുടെ നികുതി വെട്ടിപ്പ് അടക്കമുള്ള പരാതിയാണ് നന്ദകുമാര്‍ അന്ന് നല്‍കിയത്. 

കഴിഞ്ഞ മാസം 25 നാണ് നന്ദകുമാറിന് ഇ.ഡി നോട്ടീസ് നല്‍കിയത്.