ബിനീഷ് കോടിയേരി| Screengrab: Mathrubhumi News
തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ ബിനാമികളെന്ന് സംശയിക്കുന്ന നാല് പേർക്ക് ഇ.ഡി(എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്)യുടെ നോട്ടീസ്. കാർ പാലസ് ഉടമ അബ്ദുൾ ലത്തീഫ്, അനിക്കുട്ടൻ, അരുൺ, റഷീദ് എന്നിവർക്കാണ് ഇ.ഡി. നോട്ടീസ് അയച്ചത്. ചോദ്യംചെയ്യാനായി നവംബർ 18-ന് ബെംഗളൂരു ഇ.ഡി. ഓഫീസിൽ ഹാജരാകണമെന്നാണ് നിർദേശം.
ബിനീഷ് കോടിയേരിയുമായി വൻതോതിൽ സാമ്പത്തിക ഇടപാട് നടത്തിയെന്ന് കണ്ടെത്തിയ ബിനീഷിന്റെ നാല് സുഹൃത്തുക്കൾക്കാണ് ഇ.ഡി. ഇപ്പോൾ നോട്ടീസ് നൽകിയിരിക്കുന്നത്. അബ്ദുൾ ലത്തീഫിന് നേരത്തെ നോട്ടീസ് നൽകിയിരുന്നെങ്കിലും ഹാജരായിരുന്നില്ല. അതിനിടെ, ഇയാൾ ഒളിവിലാണെന്നും അഭ്യൂഹങ്ങളുണ്ട്.
ബിനീഷ് കോടിയേരി കൈകാര്യംചെയ്തിരുന്ന വിവിധ അക്കൗണ്ടുകളിൽ അരുൺ വൻ തോതിൽ പണം നിക്ഷേപിച്ചെന്നാണ് ഇ.ഡി.യുടെ കണ്ടെത്തൽ. അനിക്കുട്ടൻ ലഹരിമരുന്ന് കേസ് പ്രതി അനൂപ് മുഹമ്മദിന്റെ അക്കൗണ്ടിൽ പണം നിക്ഷേപിച്ചതിന് തെളിവുണ്ടെന്നും ഇ.ഡി. വാദിക്കുന്നു. ഇവർ നാല് പേരെയും ചോദ്യംചെയ്യേണ്ടത് അത്യാവശ്യമാണെന്ന് ബിനീഷിന്റെ റിമാൻഡ് റിപ്പോർട്ടിൽ ഇ.ഡി. കോടതിയെ അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് നാലുപേർക്കും നോട്ടീസ് അയച്ചത്.
Content Highlights:ed sent notice to bineesh kodiyeris friends to summon at ed office
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..