-
തിരുവനന്തപുരം: ലൈഫ് മിഷന്‍ സിഇഒ യു.വിജോസിനെ ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നല്‍കി. എന്നു ഹാജരാകണം എന്നതുസംബന്ധിച്ച് വ്യക്തത ലഭിച്ചിട്ടില്ല. എന്നാല്‍ ഇഡിയുടെ നോട്ടീസ് ലഭിച്ചിട്ടില്ലെന്നാണ് യു.വി.ജോസുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ അറിയിച്ചത്.
ലൈഫ് മിഷനും റെഡ്ക്രസന്റും തമ്മിലുളള ധാരണാപത്രത്തില്‍ ഒപ്പുവെച്ചത് യു.വി.ജോസായിരുന്നു. ധാരണാപത്രവും മുഴുവന്‍ സര്‍ക്കാര്‍ രേഖകളും നല്‍കണമെന്നാവശ്യപ്പെട്ട് നേരത്തേ യു.വി.ജോസിന് ഇ.ഡി.ഉദ്യോഗസ്ഥര്‍ നോട്ടീസ് നല്‍കിയിരുന്നു.
മുഖ്യമന്ത്രിയുടെ ഓഫീസില്‍ വെച്ചാണ് റെഡ് ക്രസന്റുമായി ലൈഫ് മിഷന്‍ സി.ഇ.ഒ യു.വി.ജോസ് ധാരണാപത്രം ഒപ്പിട്ടത്. ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഏകദേശം നാലേകാല്‍ കോടി രൂപയുടെ കമ്മീഷന്‍ ഇടപാടുകള്‍ നടന്നതായാണ് ആരോപണം. നടപടിക്രമങ്ങള്‍ പാലിച്ചല്ല ധാരണാപത്രത്തില്‍ ഒപ്പുവെച്ചത് എന്ന ആരോപണമുയര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ ഈ ഫയലുകള്‍ മുഖ്യമന്ത്രി വിളിപ്പിച്ചിരുന്നു.
നാലേകാല്‍ കോടി രൂപയുടെ കമ്മീഷന്‍ ഇടപാടുകള്‍ ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് നടന്നതായി പറയുമ്പോള്‍ അതിലെ അഴിമതി സാധ്യതകള്‍ ഉളളതായി എന്‍ഫോഴ്‌സ്‌മെന്റ് സംശയിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് യു.വി.ജോസിനോട് ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
Content Highlights:ED sends notice to life mission CEO J.V.Jose
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..