Unni Mukundan|Facebook
പാലക്കാട്: നടന്‍ ഉണ്ണി മുകുന്ദന്റെ ഒറ്റപ്പാലത്തെ ഓഫീസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് പരിശോധന. 'മേപ്പടിയാന്‍' എന്ന സിനിമയുമായി ബന്ധപ്പെട്ട പണമിടപാട് പരാതിയിലാണ് പരിശോധന. ഇ.ഡി കൊച്ചി, കോഴിക്കോട് യൂണിറ്റുകള്‍ സംയുക്തമായാണ് പരിശോധന നടത്തിയത്.
ഉണ്ണിമുകുന്ദന്‍ നിര്‍മ്മിക്കുകയും അഭിനയിക്കുകയും ചെയ്യുന്ന ചിത്രമാണ് മേപ്പടിയാന്‍. അതിന്റെ പണമിടപാടുമായി ബന്ധപ്പെട്ട ചില പരാതികള്‍ ഇ.ഡിക്ക് ലഭിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുമായി ബന്ധപ്പെട്ടാണ് ഇന്ന് രാവിലെ 11 മണിയോടെ ഒറ്റപ്പാലത്തെ വീടിനോട് ചേര്‍ന്നുള്ള ഓഫീസിലേക്ക് ഇ.ഡി. സംഘം എത്തിയത്. രണ്ട് കാറുകളിലായാണ് ഇവരെത്തിയത്. സംഘം രണ്ട് മണിക്കൂറോളം ഇവിടെ ചിലവഴിച്ച ശേഷമാണ് മടങ്ങിയത്.
അതേസമയം, റെയ്ഡുമായി ബന്ധപ്പെട്ട വാര്‍ത്ത ഉണ്ണി മുകുന്ദന്റെ അച്ഛന്‍ നിഷേധിച്ചു. കാറില്‍ വന്നത് തങ്ങളെ കാണാനെത്തിയ ഒരു വി.ഐ.പി ആണെന്നായിരുന്നു ഇദ്ദേഹത്തിന്റെ വിശദീകരണം. എന്നാല്‍ പിന്നീഡ് ഓഫീസ് റെയ്ഡ് വിവരം ഇ.ഡി സ്ഥിരീകരിക്കുകയായിരുന്നു. ഈ വിഷയത്തില്‍ ഇ.ഡി വാര്‍ത്താ കുറിപ്പ് ഇറക്കുമെന്നും അറിയിച്ചിട്ടുണ്ട്.
Content Highlights: ED raids actor Unni Mukundan's office
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..