സ്വപ്ന സുരേഷ് | ഫോട്ടോ: മാതൃഭൂമി
കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ പ്രതി സ്വപ്‌ന സുരേഷിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ചാണ് ഇ.ഡി നോട്ടീസ് നല്‍കിയിരിക്കുന്നത്.
ജൂണ്‍ 22 (ബുധനാഴ്ച) ന് കൊച്ചിയിലെ ഇ.ഡി ഓഫീസില്‍ ഹാജരാകണമെന്നാണ് നോട്ടീസില്‍ പറയുന്നത്. സ്വപ്ന കോടതിക്ക് നല്‍കിയ രഹസ്യ മോഴിയുടെ വിശദാംശങ്ങള്‍ തേടാനാണ് വിളിച്ചുവരുത്തുന്നത്. മുഖ്യമന്ത്രിക്കെതിരെ ഉള്‍പ്പെടെ സ്വപ്‌ന നടത്തിയ വെളിപ്പെടുത്തലുകളുടെ വിശദാംശങ്ങള്‍ ഇ.ഡിക്ക് കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു.
ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന് സ്വപ്‌ന സുരേഷ് അറിയിച്ചു. അതേസമയം സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്‌ന കസ്റ്റംസ് സംഘത്തിന് നല്‍കിയ രഹസ്യ മൊഴിയുടെ പകര്‍പ്പ് തേടി ഇ.ഡി അപേക്ഷ സമര്‍പ്പിച്ചു. ഈ കേസ് കോടതി തിങ്കളാഴ്ച പരിഗണിക്കും.
ജീവന് ഭീഷണിയുണ്ടെന്നും സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എല്ലാ കാര്യങ്ങളും വെളിപ്പെടുത്താന്‍ തീരുമാനിച്ചത് അതുകൊണ്ടാണെന്നും സ്വപ്‌ന നേരത്തെ പറഞ്ഞിരുന്നു. കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള മുഴുവന്‍ പേരുടെ വിവരങ്ങളും കോടതിയെ അറിയിച്ചിട്ടുണ്ട്. മൊഴി പൂര്‍ത്തിയായ ശേഷം എല്ലാ കാര്യങ്ങളും മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തുമെന്നും സ്വപ്ന സുരേഷ് പറഞ്ഞിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..