കിഫ്ബിയെ ഇ.ഡി. ഒരു ചുക്കും ചെയ്യില്ല; നേരിടും- തോമസ് ഐസക്


Thomas Isaac | Photo: Mathrubhumi

തിരുവനന്തപുരം: കിഫ്ബി മസാലബോണ്ടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കേസെടുത്ത സംഭവത്തില്‍ പ്രതികരിച്ച് ധനമന്ത്രി ടി.എം. തോമസ് ഐസക്. കിഫ്ബിയെ ഇ.ഡി. ഒരു ചുക്കും ചെയ്യില്ലെന്ന് അദ്ദേഹം ഫേയ്‌സ്ബുക്കില്‍ പ്രതികരിച്ചു.

ഏറ്റുമുട്ടാനാണ് ഭാവമെങ്കില്‍ നേരിടുക തന്നെ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വിഷയത്തില്‍ പ്രതികരിക്കുന്നതിന് ഇന്ന് 12 മണിക്ക് പത്രസമ്മേളനം വിളിച്ചിട്ടുണ്ടെന്നും ഫേയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.കിഫ്ബി മസാലബോണ്ടില്‍ വ്യാപക ക്രമക്കേടുനടന്നെന്ന് പ്രാഥമിക അന്വേഷണത്തില്‍ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്നാണ് ഇ.ഡി. നിലപാട്. കേന്ദ്രസര്‍ക്കാര്‍ അനുമതിയില്ലാതെ മസാലബോണ്ടിലൂടെ വിദേശധനസഹായം സ്വീകരിച്ചത് വിദേശനാണയ വിനിമയചട്ടത്തിന്റെ (ഫെമ) ലംഘനമാണെന്നാണ് ഇ.ഡി. വ്യക്തമാക്കിയത്.

സി.എ.ജി. റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളാണ് കേസിനായി പരിഗണിച്ച പ്രധാനഘടകം. സി.എ.ജി. റിപ്പോര്‍ട്ടിനു പിന്നാലെ മസാലബോണ്ടിലും കിഫ്ബി ഇടപാടുകളിലും ഇ.ഡി. പ്രാഥമികാന്വേഷണം തുടങ്ങിയിരുന്നു. റിസര്‍വ് ബാങ്കുമായി ഇതുസംബന്ധിച്ച സംശയനിവാരണങ്ങളും നടത്തിയിരുന്നു. ഇതിനുശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

കേസെടുത്തതിനെ തുടര്‍ന്ന് കിഫ്ബി സി.ഇ.ഒ. കെ.എം. എബ്രഹാം, ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ വിക്രംജിത്ത് സിങ്, കിഫ്ബിയുടെ പ്രധാന ബാങ്കായ ആക്സിസ് ബാങ്കിന്റെ മുംബൈ മേധാവി എന്നിവരെ അടുത്തയാഴ്ച ചോദ്യംചെയ്യാന്‍ കൊച്ചിയിലേക്ക് വിളിപ്പിച്ചിട്ടുമുണ്ട്.

Posted by Dr.T.M Thomas Isaac on Tuesday, March 2, 2021
Content Highlights: ED case registered against kiifb- thomas isaac responds


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022

Most Commented