കൊച്ചി:  ഇ.ഡിയ്‌ക്കെതിരായ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് പിന്നില്‍ ഗൂഢാലോചനയെന്നും ക്രൈംബ്രാഞ്ചിന്റെ എഫ്‌ഐആര്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ഇ.ഡി കോടതിയില്‍. കേസ് ഇന്ന് പരിഗണിക്കും. നിഷ്പക്ഷ അന്വേഷണത്തിന് കേസ് സിബിഐയ്ക്ക് കൈമാറണമെന്ന ആവശ്യവും ഇഡി ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 

പോലീസ് ഉദ്യോഗസ്ഥരുടെ മൊഴി ഗൂഢാലോചനയുടെ സൂചനയാണെന്നും  ഇ.ഡി ആരോപിക്കുന്നു. നേരത്തെ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഇ.ഡി ഡിജിപിയെ സമീപിച്ചിരുന്നു. ഇതിന് പിന്നിലെയാണ് ഇ.ഡി സര്‍ക്കാരിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്.

 

Content Highlight:  ED against kerala government in high court