തിരുവനന്തപുരം: ബീവറേജസ് കോര്‍പ്പറേഷനിലെ വലിയ തോതിലുള്ള ബോണസിന്റെ ധനപരമായ ഉത്തരവാദിത്വം ഏറ്റെടുക്കാനാവില്ലെന്നും ബോണസിന് പരിധി നിശ്ചയിക്കണമെന്നും ധനവകുപ്പിന്റെ നിര്‍ദേശം. അധികൃതര്‍ നിര്‍ദേശം മുഖ്യമന്ത്രിക്ക് കൈമാറുകയും ചെയ്തു.
ബീവറേജസില്‍ 85,000 രൂപ ബോണസായി കഴിഞ്ഞയാഴ്ച സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഇതിനെതിരെയാണ് ധനവകുപ്പ് രംഗത്ത് വന്നിരിക്കുന്നത്. ഒരു ലക്ഷം രൂപയുണ്ടായിരുന്ന കെ.എസ്.എഫ്.ഇ യിലെ ഇന്‍സെന്റീവ് 75,000 രൂപയാക്കി കുറച്ച് പരിധി നിശ്ചയിച്ച രീതിയില്‍ ബീവറേജസിലെ ബോണസ് പരിധിയും നിശ്ചയിക്കണമെന്നാണ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത്.
ഇനി ഇതിന്മേല് മുഖ്യമന്ത്രിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ബീവറേജസിലെ ബോണസ്.
എന്നാല്‍ തീരുമാനം മുഖ്യമന്ത്രി അംഗീകരിച്ച് ബോണസ് കുറച്ചാല്‍ ജീവനക്കാരില്‍ നിന്ന് ശക്തമായ പ്രതിഷേധം ഉയര്‍ന്ന് വരാനും സാധ്യതയുണ്ട്. സര്‍ക്കാരിന് ഏറ്റവും കൂടുതല്‍ വരുമാനം ഉണ്ടാക്കി കൊടുക്കുന്ന സ്ഥാപനം എന്ന നിലയിലും കൂടുതല്‍ ജോലിയെടുക്കുന്നത് കൊണ്ടും അതിനനുസരിച്ച ബോണസ് നല്‍കണമെന്ന ആവശ്യത്തെ തുടര്‍ന്നായിരുന്നു ബീവറേജസിലെ ബോണസ് പുതുക്കല്‍.
അതുകൊണ്ട് തന്നെ ഉത്തരവ് നടപ്പിലാക്കിയാല്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്ന് വരാനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.
Share this Article
RELATED STORIES
07:53
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..