സാമ്പത്തിക പ്രതിസന്ധി; ഹിൽ ഇന്ത്യയിൽ മാനേജർമാർ സെക്യൂരിറ്റി ജീവനക്കാരായി


32 ജീവനക്കാരാണ് മൂന്നു ഷിഫ്റ്റിലായി ജോലിക്ക് ഉണ്ടായിരുന്നത്. അന്നുമുതൽ കമ്പനിയിൽ കൃത്യമായ രീതിയിൽ സെക്യൂരിറ്റി ഉണ്ടായിരുന്നില്ല.

പ്രതീകാത്മകചിത്രം

ഏലൂർ: ഹിൽ ഇന്ത്യ ലിമിറ്റഡിൽ മാനേജ്മെൻറ് വിഭാഗം ഉദ്യോഗസ്ഥർ വെള്ളിയാഴ്ച മുതൽ കമ്പനിയിലെ സെക്യൂരിറ്റി ജീവനക്കാരായി. കൂലി കൊടുക്കാത്തതിനാൽ ഇവിടത്തെ സെക്യൂരിറ്റി ജീവനക്കാർ ഒന്നടങ്കം 16-ന് രാത്രി 12-ന് ജോലി ഉപേക്ഷിച്ചുപോയി. 32 ജീവനക്കാരാണ് മൂന്നു ഷിഫ്റ്റിലായി ജോലിക്ക് ഉണ്ടായിരുന്നത്. അന്നുമുതൽ കമ്പനിയിൽ കൃത്യമായ രീതിയിൽ സെക്യൂരിറ്റി ഉണ്ടായിരുന്നില്ല.

25-ന് കമ്പനിയിലെ ഐ.ആർ. മീറ്റിങ്ങിലെ തീരുമാനപ്രകാരം 26 മുതൽ മാനേജ്മെൻറ് ഉദ്യോഗസ്ഥരും സെക്യൂരിറ്റിയുടെ ജോലി ചെയ്യണം. ഇതനുസരിച്ച് വെള്ളിയാഴ്ച രാവിലെ മുതൽ മാനേജ്മെൻറ് ഉദ്യോഗസ്ഥർ സെക്യൂരിറ്റി ഡ്യൂട്ടിയിലായി. വനിതയടക്കം ഡ്യൂട്ടിയിലുണ്ട്. രാവിലെ ഒമ്പതു മുതൽ ഒരു മണി വരെയാണ് സെക്യൂരിറ്റി ഡ്യൂട്ടി. അങ്ങനെ ആറ് ഷിഫ്റ്റുകളായാണ് മാനേജ്മെൻറ് ഉദ്യോഗസ്ഥർക്ക് സെക്യൂരിറ്റി ഡ്യൂട്ടിക്കായി തയ്യാറാക്കിയിരിക്കുന്നത്.

ഡിപ്പാർട്ട്മെൻറ് തലവന്മാർക്കും സെക്യൂരിറ്റി ഡ്യൂട്ടിയിൽ ഇളവില്ല. രാത്രി ഷിഫ്റ്റിൽ പ്ലാന്റിൽ ജോലിക്ക് കയറിയിരുന്ന മാനേജ്മെന്റ് ഉദ്യോഗസ്ഥരാണ് രാത്രിയിൽ സെക്യൂരിറ്റി ജീവനക്കാരാകേണ്ടത്. കമ്പനിയിൽ 32 മാനേജ്മെൻറ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 70 പേരാണുള്ളത്. ഇവർക്കും രണ്ടു മാസത്തെ ശമ്പളം കുടിശ്ശികയുണ്ട്‌. 24 കരാർ ജീവനക്കാരുമുണ്ട്‌. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് അടച്ചുപൂട്ടൽ അല്ലാതെ മറ്റു മാർഗമില്ലെന്ന് നേരത്തേതന്നെ കമ്പനി മാനേജ്മെൻറ് നീതി ആയോഗിനെ അറിയിച്ചിരുന്നു. രസായനിയിലും ഭട്ടിൻഡയിലുമായി രണ്ട് യൂണിറ്റുകൾ കൂടിയുണ്ട്. ഡൽഹിയിലാണ് ഹെഡ് ഓഫീസ്.

സംസ്ഥാനത്തെ ആദ്യ കേന്ദ്ര പൊതുമേഖലാ വ്യവസായ സ്ഥാപനമായ ഹിന്ദുസ്ഥാൻ ഇൻസെക്ടിസൈഡ്സ് ലിമിറ്റഡ് (എച്ച്.ഐ.എൽ.). ഉത്പാദന വൈവിധ്യവത്‌കരണത്തിന്റെ ഭാഗമായി 2018-ൽ ഹിൽ (ഇന്ത്യ) ലിമിറ്റഡാക്കുകയായിരുന്നു.

Content Highlights: economic crisis - security officer resigned, managers become security officer in hill india


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


06:09

'വെട്ട് കിട്ടിയ ശേഷവും ചാടിക്കടിച്ചു'; പുലിയുടെ ആക്രമണ കഥ വിവരിച്ച് മാങ്കുളം ഗോപാലൻ 

Sep 27, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022

Most Commented