നെല്ലിലെ കീടങ്ങളെ കുടുക്കാന്‍ ഇനി സൗരോര്‍ജ വിളക്ക് കെണികള്‍; ഫലപ്രദം, പരിസ്ഥിതിസൗഹൃദം.


രണ്ട് ഹെക്ടര്‍ സ്ഥലത്തേക്ക് ആറ് വിളക്കുകെണികളാണ് സ്ഥാപിച്ചത്. കെണികള്‍ സ്ഥാപിച്ചശേഷം മുഞ്ഞ, തണ്ടുതുരപ്പന്‍, ഓലചുരുട്ടി തുടങ്ങിയ കീടങ്ങളെ വലിയതോതില്‍ ശേഖരിച്ചു നശിപ്പിക്കാനായി.

• ചെങ്ങളായി പഞ്ചായത്തിലെ മുങ്ങം പാടശേഖരത്തിൽ സൗരോർജവിളക്ക് കെണികൾ സ്ഥാപിക്കുന്നു | ഫോട്ടോ : മാതൃഭൂമി

കണ്ണൂര്‍: നെല്ലിലെ കീടനിയന്ത്രണത്തിന് ഇനി സൗരോര്‍ജ വിളക്ക് കെണികളും. നെല്ലിന്റെ പ്രധാന കീടങ്ങളായ മുഞ്ഞ, തണ്ടുതുരപ്പന്‍, ഓലചുരുട്ടി, കുഴല്‍പ്പുഴു തുടങ്ങിവയെ നിയന്ത്രിക്കുന്നതിന് സൗരോര്‍ജ വിളക്കുകെണികള്‍ ഫലപ്രദമെന്ന് കണ്ടെത്തി. കട്ടക്കിലെ കേന്ദ്ര നെല്ലുഗവേഷണ കേന്ദ്രം വികസിപ്പിച്ചതും പരിസ്ഥിതിസൗഹൃദ മാര്‍ഗവുമായ ഈ രീതി 'നിക്ര' പദ്ധതിയുടെ ഭാഗമായി കണ്ണൂര്‍ കൃഷിവിജ്ഞാന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ചെങ്ങളായി പഞ്ചായത്തിലെ മുങ്ങം പാടശേഖരത്തിലാണ് പരീക്ഷിച്ചത്. രണ്ട് ഹെക്ടര്‍ സ്ഥലത്തേക്ക് ആറ് വിളക്കുകെണികളാണ് സ്ഥാപിച്ചത്. കെണികള്‍ സ്ഥാപിച്ചശേഷം മുഞ്ഞ, തണ്ടുതുരപ്പന്‍, ഓലചുരുട്ടി തുടങ്ങിയ കീടങ്ങളെ വലിയതോതില്‍ ശേഖരിച്ചു നശിപ്പിക്കാനായി.

പരിസ്ഥിതിസൗഹൃദം

സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ബള്‍ബും അതിനോടനുബന്ധിച്ച് പശതേച്ച മഞ്ഞ പ്ലാസ്റ്റിക് ബോര്‍ഡും അടങ്ങിയതാണ് കെണികള്‍. വെളിച്ചത്തില്‍ ആകര്‍ഷിക്കപ്പെട്ടെത്തുന്ന കീടങ്ങള്‍ പശതേച്ച ബോര്‍ഡില്‍ കൂട്ടത്തോടെ ഒട്ടിപ്പിടിക്കുകയും ചത്തുപോകുകയും ചെയ്യും. കീടങ്ങള്‍ നിറയുന്നതനുസരിച്ച് പ്ലാസ്റ്റിക് ബോര്‍ഡിലെ പശ വെളിച്ചെണ്ണയുപയോഗിച്ച് കളഞ്ഞശേഷം പുതിയ പശ തേച്ചുപിടിപ്പിക്കണം.

തികച്ചും പരിസ്ഥിതിസൗഹൃദവും ഫലപ്രദവുമായ ഇത്തരത്തിലുള്ള സാങ്കേതികവിദ്യകള്‍ ഉത്പാദനം വര്‍ധിപ്പിക്കാന്‍ ഏറെ സഹായകമാകുമെന്ന് കണ്ണൂര്‍ കൃഷി വിജ്ഞാനകേന്ദ്രം ഡയരക്ടര്‍ ഡോ. പി.ജയരാജ് പറഞ്ഞു.

കേന്ദ്രത്തിലെ അസി. പ്രൊഫസര്‍മാരായ ഡോ. മഞ്ജു, വി.അനു, ഫാം മാനേജര്‍ കെ.എം.പി.ഷഹനാസ്, ചെങ്ങളായി കൃഷിഭവന്‍ കൃഷി അസിസ്റ്റന്റ് പി.പി.രാഗേഷ് എന്നിവര്‍ മുങ്ങം പാടശേഖരത്തില്‍ സൗരോര്‍ജ വിളക്കുകെണി സ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു.

Content Highlights: solar light traps, paddy pests, ecofriendly lamp traps, nikra project


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022

Most Commented