എല്ലാ വിഷയത്തിലും എ പ്ലസ്; +1  പ്രവേശനത്തിനായി നീന്തല്‍ പഠിച്ചു; ബാക്കിവെച്ചത് രണ്ടുപേരുടെ മരണം


പത്താംതരം കഴിഞ്ഞ മകന് പ്ലസ്ടു പ്രവേശനത്തിന് നീന്തല്‍ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കുന്നതിന്റെ ഭാഗമായാണ് പരിശീലനത്തിന് മുതിര്‍ന്നത്.

പി.പി.ഷാജി, മകൻ ജ്യോതിരാദിത്യ എന്നിവർ

ഏച്ചൂര്‍: നാടിനെ വിറങ്ങലിപ്പിച്ച ദുരന്തത്തിന്റെ ദുഃഖത്തിലാണ് ഏച്ചൂര്‍ ദേശവാസികള്‍. ഷാജിയുടെയും മകന്റെയും ചേതനയറ്റ ശരീരം പന്ന്യോട്ട് കരിയില്‍ കുളത്തില്‍ മരവിച്ചുകിടന്നപ്പോള്‍ ദുരന്തവാര്‍ത്ത വിശ്വസിക്കാനാകാതെ കുടുംബവും നാടും അക്ഷരാര്‍ഥത്തില്‍ തേങ്ങുകയായിരുന്നു.

പന്നിയോട്ട് സ്വദേശി ചേലോറ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപം ചന്ദ്രകാന്തം ഹൗസിലെ പി.പി.ഷാജി (50), മകന്‍ ജ്യോതിരാദിത്യ (16) എന്നിവരാണ് മരിച്ചത്.

ഏച്ചൂര്‍ സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറിയാണ് ഷാജി. ഏച്ചൂര്‍ പന്നിയോട്ട് കരിയില്‍ കുളത്തില്‍ മകനെ നീന്തല്‍ പഠിപ്പിക്കുന്നതിനിടെ ബുധനാഴ്ച രാവിലെയാണ് സംഭവം.

പത്താംതരം കഴിഞ്ഞ മകന് പ്ലസ്ടു പ്രവേശനത്തിന് നീന്തല്‍ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കുന്നതിന്റെ ഭാഗമായാണ് പരിശീലനത്തിന് മുതിര്‍ന്നത്. രണ്ടാഴ്ചയായി മറ്റൊരാളുടെ ശിക്ഷണത്തിലാണ് നീന്തല്‍ പരിശീലിച്ചിരുന്നത്. എന്നാല്‍, ബുധനാഴ്ച പരിശീലകന്‍ എത്തിയിരുന്നില്ല.

അച്ഛനും മകനും മാത്രമായിരുന്നു കുളത്തില്‍ ഉണ്ടായിരുന്നത്. നീന്തുന്നതിനിടെ കുളത്തിന്റെ ആഴത്തില്‍പ്പെട്ട മകനെ രക്ഷിക്കാന്‍ ശ്രമിച്ച ഷാജിയും മുങ്ങിപ്പോയതാകുമെന്ന് കരുതുന്നു.

സ്ഥലത്ത് എത്തിച്ചേര്‍ന്നവര്‍

കുളക്കടവിന് സമീപം കാറും കുളക്കരയില്‍ ചെരിപ്പും കണ്ടതിനെത്തുടര്‍ന്ന് ഇതുവഴി പോയവരാണ് വിവരം മറ്റുള്ളവരെ അറിയിച്ചത്. തുടര്‍ന്ന് നാട്ടുകാരും ചക്കരക്കല്‍ പോലീസും ചേര്‍ന്നാണ് മൃതദേഹങ്ങള്‍ കരയ്‌ക്കെത്തിച്ചത്. ചേലോറ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് ജ്യോതിരാദിത്യ പഠിച്ചിരുന്നത്. കീഴല്ലൂര്‍ പഞ്ചായത്ത് അസി. സെക്രട്ടറി ഷംനയാണ് ഷാജിയുടെ ഭാര്യ. തുഞ്ചത്താചാര്യ വിദ്യാലയത്തിലെ എട്ടാംതരം വിദ്യാര്‍ഥി ജഗത് വിഖ്യാത് ഇളയ മകനാണ്. സഹോദരങ്ങള്‍: സഹദേവന്‍, ശാന്തിഭൂഷണ്‍ (ഗള്‍ഫ്), വിനയന്‍, രാജേഷ്, ഭാനുമതി, കാഞ്ചന, രതി.

സി.ഐ. എന്‍.കെ.സത്യനാഥന്റെ നേതൃത്വത്തില്‍ ചക്കരക്കല്‍ പോലീസ് ഇന്‍ക്വസ്റ്റ് നടപടി പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി കണ്ണൂര്‍ ജില്ലാ ആസ്പത്രിയിലേക്ക് മാറ്റി. മൃതദേഹങ്ങള്‍ ഇന്ന് രാവിലെ 7.30 മുതല്‍ 9.30 വരെ പന്നിയോട്ടെ വീട്ടിലും തുടര്‍ന്ന് ഏച്ചൂര്‍ ബാങ്കിന് സമീപത്തും 10-ന് ചേലോറ സ്‌കൂളിന് സമീപത്തെ വീട്ടിലും പൊതുദര്‍ശനത്തിനുവെക്കും. 10.30-ന് പയ്യാമ്പലത്ത് സംസ്‌കരിക്കും.

എന്നും രാവിലെയെത്തും
ഏച്ചൂര്‍ സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറിയായ പി.പി.ഷാജി, മകന്‍ ജ്യോതിരാദിത്തിനെ നീന്തല്‍ പഠിപ്പിക്കാന്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തറവാട്ട് വീടിന് സമീപത്തെ കുളത്തില്‍ രാവിലെ എത്താറുണ്ടായിരുന്നു.

ഇക്കഴിഞ്ഞ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ച ജ്യോതിരാദിത്തിനെ ഷാജിയും ബന്ധുവും ചേര്‍ന്നാണ് പരിശീലിപ്പിച്ചിരുന്നത്. എന്നാല്‍ ബുധനാഴ്ച സമീപത്ത് ഒരു മരണം നടന്നതിനാല്‍ ബന്ധുവിന് എത്താനായില്ല. ഇതോടെ അച്ഛനും മകനും രാവിലെ കുളത്തിലെത്തി പരിശീലനം ആരംഭിച്ചു. അപ്പോഴാണ് ദുരന്തം തേടിയെത്തിയത്. മകന്‍ മുങ്ങുന്നത് കണ്ട് അവനെ രക്ഷിക്കാനുള്ള ശ്രമത്തില്‍ ഷാജിയും മുങ്ങിപ്പോയതായിരിക്കുമെന്ന് പരിസരവാസികള്‍ പറഞ്ഞു.

ഏച്ചൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ ബില്‍ കളക്ടര്‍ തസ്തികയില്‍ ജോലിയാരംഭിച്ച ഷാജി കഠിനപ്രയത്‌നം കൊണ്ട് ബാങ്കിന്റെ സെക്രട്ടറിപദവിയിലെത്തി. നാല് വര്‍ഷമായി ആ സ്ഥാനത്തുണ്ട്. ചെറിയ കാലയളവില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചു. പരിചയപ്പെടുന്ന ഓരോരുത്തരുടെയും മനസ്സില്‍ നിറഞ്ഞ പുഞ്ചിരി കൊളുത്തിവെക്കുകയും ഏവര്‍ക്കും പ്രിയപ്പെട്ടവനാകുകയുംചെയ്തു. രാഷ്ട്രീയ-സാമൂഹിക രംഗത്തും സജീവമായി. കര്‍ഷകസംഘം പന്ന്യോട്ട് യൂണിറ്റ് സെക്രട്ടറിയും സി.പി.എം. പന്ന്യോട്ട് ബ്രാഞ്ച് അംഗവുമാണ്. നേരത്തെ ഡി.വൈ.എഫ്.ഐ. യൂണിറ്റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

കുളക്കടവില്‍ ചെരുപ്പുമാത്രം കണ്ടത് സംശയത്തിനിടയാക്കി

കരിയില്‍ കുളക്കരയില്‍ രണ്ട് ജോഡി ചെരുപ്പുമാത്രം കണ്ടപ്പോള്‍ സംശയംതോന്നിയാണ് ഏച്ചൂര്‍ നളന്ദ കോളേജ് ജീവനക്കാരന്‍ വി.പി.ഷൈജു സമീപത്തുള്ളവരെ വിളിച്ചുവരുത്തിയത്. രാവിലെ കോളേജില്‍ പോകുന്നത് ഇതുവഴിയാണ്.

പരിശോധനയില്‍ രണ്ടുപേര്‍ വെള്ളത്തിനടിയില്‍ കമിഴ്ന്ന് കിടക്കുന്നതാണ് കണ്ടത്. അപ്പോഴേക്കും പരിസരവാസികള്‍ ഓടിയെത്തിയിരുന്നു. തുടര്‍ന്നെത്തിയ ചക്കരക്കല്ല് പോലീസും നാട്ടുകാരും ചേര്‍ന്നാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.

നീന്തല്‍ അറിഞ്ഞാല്‍ പോയിന്റ്, പക്ഷേ...
പത്താം ക്ലാസ് കഴിയുന്നതോടെ പ്ലസ് ടു പ്രവേശന തിരക്കിലേക്ക് നീങ്ങുന്ന വിദ്യാര്‍ഥികള്‍ക്ക് തുണയായെത്തുകയാണ് മാതാപിതാക്കളും. പ്ലസ് ടു പ്രവേശനത്തിന് ഓരോ വിഭാഗം തിരിച്ച് ഓരോ പോയിന്റ് നല്‍കാന്‍ തുടങ്ങിയതോടെ നീന്തലിനു പിറകെയാണ് പലരും. നീന്തലറിയാമെന്നൊരു സര്‍ട്ടിഫിക്കറ്റ് അപേക്ഷക്കൊപ്പം സമര്‍പ്പിച്ചാല്‍ ഇന്‍ഡക്‌സ് മാര്‍ക്കില്‍ ഒരു പോയിന്റ് വര്‍ധിക്കും. അതിനായാണ് കുട്ടികളും രക്ഷിതാക്കളും നീന്തല്‍ പരിശീനത്തിന് തയ്യാറാകുന്നത്. ഇത്തരത്തിലൊരു ശ്രമത്തിനിടെയാണ് ഏച്ചൂരില്‍ അച്ഛനും മകനും ജീവന്‍വെടിയേണ്ടിവന്നത്.

Content Highlights: Echur Death

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


14:00

'ഞാൻ ചെല്ലുമ്പോഴേക്കും അ‌ച്ഛന്റെ ദേഹത്തെ ചൂടുപോലും പോയിരുന്നു' | Suresh Gopi | Gokul | Talkies

Jul 26, 2022

Most Commented