കര്‍ണാടകയിലെ സുള്ള്യയില്‍ ഭൂചലനം; പ്രകമ്പനം കാസര്‍കോട്ടും


Photo: google.com/maps

കാസര്‍കോട്: കര്‍ണാടകയിലെ സുള്ള്യയില്‍ ഭൂചലനം. പ്രകമ്പനം കാസര്‍കോട്ടും അനുഭവപ്പെട്ടു. കാസര്‍കോട് ജില്ലയിലെ പനത്തൊടി, കല്ലെപ്പള്ളി തുടങ്ങിയ മേഖലകളിലാണ് ചൊവ്വാഴ്ച രാവിലെ പ്രകമ്പനം അനുഭവപ്പെട്ടത്. രാവിലെ വലിയ ശബ്ദം കേട്ടതായി നാട്ടുകാരും പറഞ്ഞു. വീടുകളില്‍ വിള്ളലുകളോ മറ്റു നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

റിക്ടര്‍ സ്‌കെയിലില്‍ 3.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് സുള്ള്യയിലെ വിവിധ ഭാഗങ്ങളിലുണ്ടായത്. രാവിലെ 7.45-ഓടെയായിരുന്നു സംഭവം. ഇതിന്റെ പ്രകമ്പനമാണ് കാസര്‍കോട്ടെ വിവിധ പ്രദേശങ്ങളിലടക്കം അനുഭവപ്പെട്ടതെന്നാണ് നിഗമനം. സുള്ള്യയിലെ ചില വീടുകളിലെ ചുമരുകളില്‍ വിള്ളലുണ്ടായിട്ടുണ്ട്. ജൂണ്‍ 25-നും സുള്ള്യയിലെ ചിലയിടങ്ങളില്‍ പ്രകമ്പനം അനുഭവപ്പെട്ടിരുന്നു. അന്ന് റിക്ടര്‍ സ്‌കെയിലില്‍ 2.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്.



Content Highlights: earthquake in sullia and tremors felt in kasargod also

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
amazon

2 min

4799 രൂപയുടെ ഹാന്‍ഡ്ബാഗ് 1047 രൂപയ്ക്ക് വാങ്ങാം; ഹാന്‍ഡ്ബാഗുകള്‍ക്ക് ഗംഭീര ഓഫറുകള്‍

Aug 9, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


swapna suresh

2 min

നിരോധിത സാറ്റലൈറ്റ് ഫോണുമായി കേരളത്തിലെത്തിയ യുഎഇ പൗരനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടു- സ്വപ്‌ന 

Aug 8, 2022

Most Commented