1. പ്രതീകാത്മകചിത്രം 2. മുഹമ്മദ് ശുഹൈബ്
പത്തനംതിട്ട: ഇ- സഞ്ജീവനി കണ്‍സള്‍ട്ടേഷനിടെ നഗ്നതാ പ്രദര്‍ശനം നടത്തിയ യുവാവ് അറസ്റ്റില്‍. തൃശൂര്‍ സ്വദേശി മുഹമ്മദ് ശുഹൈബിനെ ആറന്മുള പോലീസാണ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രിയാണ് ഇയാളുടെ വീട്ടില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്തത്.
ഇ- സഞ്ജീവനി പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉപയോഗിച്ച പേര്, വിലാസം, ഫോണ്‍ നമ്പര്‍, ഇ മെയില്‍ ഐ.ഡി. എന്നിവ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ഇയാളിലേക്ക് എളുപ്പം എത്തിച്ചേരാന്‍ സഹായിച്ചത്. ആറന്മുള പോലീസ് സ്‌റ്റേഷനിലെത്തിച്ച പ്രതിയെ വിശദമായി ചോദ്യം ചെയ്യും.
കോന്നി മെഡിക്കല്‍ കോളേജിലെ മാനസികാരോഗ്യവിഭാഗത്തില്‍ ജോലി ചെയ്യുന്ന വനിതാ ഡോക്ടറുടെ പരാതിയിലാണ് യുവാവിനെതിരെ കേസെടുത്തത്. ഇയാള്‍ക്ക് യഥാര്‍ഥത്തില്‍ രോഗമുള്ള ആളാണോ അതോ നഗ്നതാപ്രദര്‍ശനത്തിനായി ബോധപൂര്‍വ്വം കണ്‍സള്‍ട്ടേഷന് രജിസ്റ്റര്‍ ചെയ്തതാണോ എന്നതടക്കമുള്ള കാര്യത്തില്‍ പരിശോധന നടത്തും. വീട്ടിലിരുന്നായിരുന്നു ഡോക്ടര്‍ കണ്‍സള്‍ട്ടേഷന്‍ നടത്തിയത്. അതിനാലാണ് സംഭവം നടന്ന സ്ഥലമെന്ന നിലയില്‍ ആറന്മുളയില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്.
Content Highlights: e sanjeevani online consultation flashing accused arrested konni medical college doctor
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..