കൊച്ചി: ഇ-ഗവേണൻസ് പദ്ധതി വിവാദത്തിൽ മേയർക്കെതിരെ രൂക്ഷവിമർശനവുമായി സിപിഎം. പദ്ധതി പരാജയത്തിൽ സൗമിനി ജെയിൻ മറുപടി നൽകണമെന്നും നഗരസഭയ്ക്കെതിരെ പ്രക്ഷോഭം തുടങ്ങുമെന്നും സിപിഎം ജില്ലാ സെക്രട്ടറി സി.എൻ.മോഹനൻ പറഞ്ഞു. വിഷയത്തിൽ തുടർനടപടി ആലോചിക്കാൻ 15-ന് കൗൺസിൽ യോഗം ചേരുന്നുണ്ട്.
2011-ൽ ടിസിഎസ്സുമായി കൊച്ചിൻ കോർപ്പറേഷൻ കരാറിലേർപ്പെട്ട് നടപ്പാക്കിയ ഇ-ഗവേണൻസ് പദ്ധതി പരാജയപ്പെട്ടതോടെ വൻ വിവാദമാണ് ഉണ്ടായത്. കോടിക്കണക്കിന് രൂപ നഗരസഭക്ക് നഷ്ടമുണ്ടായെന്നും ഡാറ്റ നഷ്ടപ്പെടാൻ സാധ്യതയെന്നുമാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് മേയർ ഉൾപ്പടെയുള്ള നഗരസഭാ നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി സിപിഎം രംഗത്തുവന്നിരിക്കുന്നത്.
പദ്ധതി വിജയിച്ചില്ലെന്ന് വ്യക്തമായിട്ടും നഗരസഭ ഇടപെട്ടില്ലെന്നാണ് വിമർശനം. പദ്ധതിയുടെ ഗുണമേൻമ പരിശോധിക്കാനുള്ള ഒരു നടപടിയും ഉണ്ടായില്ലെന്ന് ഡെപ്യൂട്ടി മേയർ തന്നെ തുറന്ന് സമ്മതിച്ചിരുന്നു. പദ്ധതിയുടെ പുരോഗതി റിപ്പോർട്ട് സമർപ്പിക്കുന്നതിലുൾപ്പടെ നഗരസഭക്ക് വീഴ്ച പറ്റിയതായാണ് കണ്ടെത്തൽ.
Content Highlights: e governance cpm against kochi corporation
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..