യുവധാരയുടെ കവർ ചിത്രം| ഇ ബുൾജെറ്റ് സഹോദരൻമാർ
കോഴിക്കട്: ഇ-ബുള്‍ ജെറ്റ് സഹോദരങ്ങളുടെ കാരിക്കേച്ചര്‍ കവര്‍ ചിത്രമാക്കിയതിനേ തുടര്‍ന്ന് ഡി.വൈ.എഫ്.ഐ മാസിക യുവധാരക്കെതിരേ വിമര്‍ശനം. ഒക്ടോബര്‍ മാസത്തിലെ പുതിയ ലക്കം യുവധാരയുടെ കവര്‍ ചിത്രത്തിനെതിരെയാണ് വിമര്‍ശനം ഉയര്‍ന്നരിക്കുന്നത്. ഇ-ബുള്‍ജെറ്റ് സഹോദരന്മാരുടെ കരയുന്ന കാരിക്കേച്ചര്‍ ചിത്രമാണ് കവറായി നല്‍കിയിരിക്കുന്നത്. ഇതിനെതിരെയാണ് സഹോദരങ്ങളുടെ ആരാധകരില്‍ നിന്നടക്കം വിമര്‍ശനം ഉയരുന്നത്.
'അരാഷ്ട്രീയ ആള്‍ക്കൂട്ടത്തിന്റെ ഡിജിറ്റല്‍ വ്യവഹാരങ്ങള്‍' ഒക്ടോബര്‍ ലക്കം യുവധാര മാസികയില്‍ വായിക്കാം എന്ന കുറിപ്പോടെ യുവധാരയുടെ കവര്‍ ചിത്രം ഡിവൈഎഫ്ഐ ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ചിട്ടുണ്ട്. മോഡിഫൈ ചെയ്ത വാഹനത്തിനുള്ളിലിരുന്ന് ഇ-ബുള്‍ജെറ്റ് സഹോദരന്മാരിലൊരാള്‍ കരയുന്ന ഇവരുടെ ചിത്രമാണ് നല്‍കിയിരിക്കുന്നത്.
കവര്‍ പേജില്‍ ഇങ്ങനെ അടച്ചാക്ഷേപിക്കാന്‍ മാത്രം എന്ത് പാതകമാണ് ഇവര്‍ ചെയ്തതെന്നാണ് ഒരാള്‍ ചോദിച്ചത്. വ്യക്തിഹത്യാ രൂപത്തില്‍ അവരുടെ ഫോട്ടോയും വാഹനവും ദുരുപയോഗം ചെയ്യുന്നതിനോട് വിയോജിക്കുന്നുവെന്നും കമന്റുകള്‍ ഉണ്ടായി. കവര്‍ പേജിന് നിലവാരം ഇല്ലെന്ന് ചിലര്‍ അഭിപ്രായപ്പെട്ടപ്പോള്‍ ഇവരുടെ ചിത്രം ഉപയോഗിക്കുന്നതിനെ ചിലര്‍ വിമര്‍ശിച്ചു. യുവധാരയുടെ കവര്‍ ചിത്രമായി ഇ-ബുള്‍ ജെറ്റിനെ ബൂസ്റ്റ് ചെയുന്നരീതിയില്‍ അച്ചടിക്കരുതായിരുന്നുവെന്നാണ് ചിലരുടെ അഭിപ്രായം.
" ഒത്തിരി യൂട്യൂബ് ഫോളോവേഴ്‌സ് കയ്യിലുണ്ടെന്ന നെഗളിപ്പും താന്തോന്നിത്തരവുമൊക്കെ കാണിച്ചെങ്കിലും നിയമം ലംഘിച്ചതിന് പിഴയും ലൈസന്‍സ് റദ്ദാക്കലും ഒക്കെ ചെയ്യുന്നതിനുമപ്പുറം ഡിവൈഎഫ്ഐയുടെ മുഖമാസികയില്‍ കവര്‍ പേജില്‍ തന്നെ ഇങ്ങനെ അടച്ചാക്ഷേപിക്കാന്‍ മാത്രം എന്ത് പാതകമാണ് ഇവര്‍ ചെയ്തത് ? രാഷ്ട്രീയം മറയാക്കി സ്വര്‍ണ്ണക്കടത്തും കൊട്ടേഷനുമായി വിലസുന്ന ചെറുപ്പക്കാരോളം അരാഷ്ട്രീയ വാദികളാണൊ ഇവര്‍ ? സമൂഹം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ആ ക്രിമിനലുകളുടെ ചിത്രമായിരുന്നു അങ്ങനെയെങ്കില്‍ ഡിവൈഎഫ്ഐ കൊടുക്കേണ്ടി ഇരുന്നത് " - ഒരാള്‍ രോഷത്തോടെ പ്രതികരിച്ചു.
Content Highlights: E Bull Jet brothers in DYFI's yuvadhara magazine


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..