കോവിഡ്; ബിജെപി പ്രവര്‍ത്തകന്‍ ബോധരഹിതനായി; ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തിച്ചു


ആംബുലന്‍സ് കിട്ടാതെ കിടന്നത് അരമണിക്കൂര്‍

കോവിഡ് രോഗിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയ ഡി.വൈ.എഫ്.ഐ. പ്രവർത്തകർ പി.പി.ഇ. കിറ്റ് അഴിച്ചതിനുശേഷം ജില്ലാ ആശുപത്രിയിൽ

പെരുവെമ്പ്: കോവിഡ് ബാധിച്ച് വീട്ടില്‍ ചികിത്സയില്‍ കഴിഞ്ഞ യുവാവ് ബോധരഹിതനായി കിടന്നത് അരമണിക്കൂര്‍. ഇല്ലിയംകാട്ടില്‍ താമസിക്കുന്ന വിഭൂഷാണ് ആംബുലന്‍സ് കിട്ടാത്തതിനെ തുടര്‍ന്ന് ബോധരഹിതനായി കിടന്നത്. ഉച്ചയ്ക്ക് 12 മണിക്ക് കുളിമുറിയില്‍ പോയ വിഭൂഷ് കുഴഞ്ഞുവീണു. ഭാര്യ അജന അറിയിച്ചതിനെ തുടര്‍ന്ന് അയല്‍ക്കാര്‍ സ്ഥലത്തെത്തി സര്‍ക്കാര്‍-സ്വകാര്യ ആംബുലന്‍സുകളെ വിളിച്ചെങ്കിലും ഏതും ലഭ്യമായില്ല.

തുടര്‍ന്ന്, അയല്‍വാസികളായ ജി. ശ്രീരാഗും ഇ.വി. അരുണും ചേര്‍ന്ന് പ്രാഥമികാരോഗ്യ കേന്ദ്രത്തിലും പോലീസ് സ്റ്റേഷനിലും അറിയിച്ചിട്ടും ഫലമുണ്ടായില്ല. ഇവിടങ്ങളില്‍ പോയി വരവെ പ്രസിഡന്റ് എസ്. ഹംസത്തിനെയും മറ്റ് അംഗങ്ങളെയും കണ്ടതിനെത്തുടര്‍ന്ന് പഞ്ചായത്ത് ഓഫീസില്‍ കയറി ഇവര്‍ വിവരമറിയിച്ചു. ഇതിനെത്തുടര്‍ന്നാണ് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ എത്തിയത്. ഡി.വൈ.എഫ്.ഐ. പുതുശ്ശേരി ബ്ലോക്ക് വൈസ് പ്രസിഡന്റും പെരുവെമ്പ് പഞ്ചായത്ത് നാലാം വാര്‍ഡ് അംഗവുമായ എം. സുരേഷ് തന്റെ വാനുമായി സ്ഥലത്തെത്തി.

വാന്‍ വന്നയുടന്‍ ഡി.വൈ.എഫ്.ഐ. പെരുവെമ്പ് ഈസ്റ്റ് മേഖല സെക്രട്ടറി സന്ദീപ്, വെസ്റ്റ് മേഖല ഖജാന്‍ജി തേജസ് എന്നിവര്‍ പി.പി.ഇ. കിറ്റ് ധരിച്ച് രോഗിയെ എടുത്ത് വാഹനത്തില്‍ കയറ്റി. ജില്ലാ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ എത്തിച്ച രോഗിക്ക് ബോധം തെളിഞ്ഞതായി സുഹൃത്തുക്കള്‍ പറഞ്ഞു.

ഇക്കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ അഞ്ചാം വാര്‍ഡില്‍ നിന്നുള്ള ബി.ജെ.പി. സ്ഥാനാര്‍ഥിയായിരുന്നു വിഭൂഷിന്റെ ഭാര്യ അജന.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nupur Sharma

1 min

ഉത്തരവാദി നിങ്ങളാണ്, രാജ്യത്തോട് മാപ്പ് പറയണം: നൂപുര്‍ ശര്‍മയോട് സുപ്രീംകോടതി

Jul 1, 2022


alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


veena vijayan

2 min

പിണറായിയുടെ മകളായിപ്പോയെന്ന ഒറ്റകാരണത്താല്‍ വേട്ടയാടപ്പെടുന്ന സ്ത്രീ; പിന്തുണച്ച് ആര്യ രാജേന്ദ്രന്‍

Jun 30, 2022

Most Commented