
ഔഫ് അബ്ദുൾ റഹ്മാൻ
കാഞ്ഞങ്ങാട്: കാസര്‍കോട്ടെ ഡിവൈഎഫ്ഐ പ്രവര്ത്തകന് ഔഫ് അബ്ദുള്‍ റഹിമാന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി കസ്റ്റഡിയില്‍. എംഎസ്എഫ് കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ പ്രസിഡന്റായ ഹസ്സന് എന്നയാളെയാണ് ഇന്ന് രാവിലെ ഹൊസ്ദുര്‍ഗ് പോലീസ് കസ്റ്റഡിയിലെടുത്തത്.
കേസില്‍ അറസ്റ്റിലാവുന്ന മൂന്നാമത്തെ പ്രതിയാണ് ഹസ്സന്. സംഭവത്തില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകനായ ആഷിര്‍ പിടിയിലാവാനുണ്ട്. കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.
യൂത്ത് ലീഗ് കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ സെക്രട്ടറിയായ ഇര്‍ഷാദ് ആണ് അബ്ദുള്‍ റഹിമാനെ കുത്തിവീഴ്ത്തിയതെന്ന് പോലീസ് കസ്റ്റഡിയിലുള്ള ഇസഹാഖ് മൊഴി നല്‍കിയിട്ടുണ്ട്. ഹസ്സനും ആഷിറും കൃത്യത്തില്‍ പങ്കെടുത്തെന്നും ഇസഹാഖ് മൊഴി നല്‍കിയിട്ടുണ്ട്.

ഔഫ് അബ്ദുള്‍ റഹിമാന്റെ നെഞ്ചില്‍ വലതുഭാഗത്തായി എട്ട് സെന്റിമീറ്റര്‍ ആഴത്തിലുള്ള കുത്തേറ്റതാണ് മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നത്.
ബുധനാഴ്ച രാത്രി 10.30-ഓടെയാണ് കല്ലൂരാവി മുണ്ടത്തോട് വെച്ച് ഡിവൈഎഫ്ഐപ്രവര്‍ത്തകനായ അബ്ദുള്‍ റഹ്മാന് കുത്തേല്‍ക്കുന്നത്. ബൈക്കില്‍ പഴയ കടപ്പുറത്തേക്ക് വരുകയായിരുന്ന അബ്ദുറഹ്മാനെയും ഷുഹൈബിനെയും യൂത്ത് ലീഗ് പ്രവര്‍ത്തകരായ ഇര്‍ഷാദും സംഘവും ആക്രമിക്കുകയായിരുന്നു. അക്രമത്തിനിടെ പരിക്കേറ്റ ഷുഹൈബ് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടെങ്കിലും ഇര്‍ഷാദ് ഉള്‍പ്പെടെയുള്ള അക്രമികളെ തിരിച്ചറിഞ്ഞിരുന്നു.
കാഞ്ഞങ്ങാട് നഗരസഭയിലെ 35ാം വാര്‍ഡില്‍ എല്‍ഡിഎഫ് വിജയം നേടിയതോടെയാണ് കല്ലൂരാവിയിലും മുണ്ടത്തോടും അക്രമസംഭവങ്ങള്‍ ആരംഭിച്ചത്. വിജയിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ഥിയടക്കമുള്ള സംഘം ആഹ്ലാദപ്രകടനം നടത്തുന്നതിനിടെ യൂത്ത് ലീഗുകാര്‍ കല്ലെറിഞ്ഞിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്നലത്തെ സംഭവമെന്നാണ് റിപ്പോര്‍ട്ട്.
Content Highlights: DYFI worker hacked to death in Kerala, three IUML workers taken into custody
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..