കരിങ്കൊടിപ്പേടി; ആരോഗ്യമന്ത്രിക്കെതിരേ കരിങ്കൊടി കാണിക്കാനെത്തിയവരെ ഡിവൈഎഫ്ഐക്കാർ അടിച്ചൊതുക്കി


ഡി.വൈ.എഫ്.ഐ.ക്കാരെ തട്ടിമാറ്റിയ പോലീസ്, ഞങ്ങളുടെ പണി ഞങ്ങളെടുത്തോളാമെന്നു പറയുന്നുണ്ടായിരുന്നു.

വീണ ജോർജ്

കാഞ്ഞങ്ങാട്: ആരോഗ്യമന്ത്രിയെ കരിങ്കൊടി കാട്ടാന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെത്തുമെന്ന വിവരത്തെ തുടര്‍ന്ന് ജില്ലാ ആസ്പത്രിക്കു മുന്നില്‍ വന്‍ പോലീസ് സേനയെ നിയോഗിച്ചിരുന്നു. പോലീസുകാരില്‍ ചിലര്‍ ആസ്പത്രിവളപ്പിലും പരിസരത്തും യൂത്ത് കോണ്‍ഗ്രസുകാരെ തിരഞ്ഞുനടന്നു. രാവിലെ 9.30-ന് മുന്‍പേ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ബി.പി. പ്രദീപ്കുമാറും പ്രവര്‍ത്തകരും ജില്ലാ ആസ്പത്രിയിലെത്തിയിരുന്നു. മന്ത്രിയെത്തുന്നതിനും നാലുമണിക്കൂര്‍ മുന്‍പേ ആയതിനാല്‍ ആ സമയത്ത് പോലീസുകാരും കൂടുതല്‍ ഉണ്ടായിരുന്നില്ല.

പ്രദീപ്കുമാറും ഒന്നോ രണ്ടോ പ്രവര്‍ത്തകരും ആസ്പത്രിയുടെ ഒന്നാം നിലയിലെത്തി. വനിതാപ്രവര്‍ത്തകര്‍ ഒ.പി. ടിക്കറ്റെടുത്ത് ക്യൂവില്‍ നിന്നു. ഇടയ്ക്കിടെ പോലീസുകാര്‍ ആസ്പത്രിയുടെ മുകളിലത്തെ നിലകളിലെത്തി തിരഞ്ഞുകൊണ്ടേയിരുന്നു. പോലീസെത്തുമ്പോള്‍ പ്രദീപനും കൂട്ടരും ഒളിക്കും. പോലീസ് താഴെയിറങ്ങുമ്പോള്‍ അവര്‍ പുറത്തേക്കു വരും. ഇങ്ങനെ കള്ളനും പോലീസും കളി രണ്ടരമണിക്കൂര്‍ നീണ്ടു. ഇതിനിടെ മഫ്ടിയിലെത്തിയ സ്പെഷ്യല്‍ ബ്രാഞ്ച് പോലീസുകാരന്‍ പ്രദീപനെ കണ്ട് ഓടിച്ചെന്നു പിടിച്ചു. ഇരുവരും ഉന്തും തള്ളുമായി. പ്രദീപ് ഒരുവശത്തേക്കും ഒപ്പമുണ്ടായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ രാഹുല്‍ മറുഭാഗത്തേക്കുമോടി. പ്രദീപിനെ പോലീസുകാര്‍ വളഞ്ഞിട്ടുപിടിച്ച് ഫിസിയോതെറാപ്പി മുറിയിലിട്ടു പൂട്ടി. ഈ സമയം രാഹുല്‍ താഴെയെത്തി. അപ്പോഴേക്കും ആരോഗ്യമന്ത്രിയുമെത്തി. രാഹുല്‍ കരിങ്കൊടി കാണിച്ചു മുദ്രാവാക്യം വിളിച്ചു. രാഹുലിനെ ഡി.വൈ.എഫ്.ഐ.ക്കാര്‍ വളഞ്ഞിട്ട് തല്ലി. ഡി.വൈ.എഫ്.ഐ.ക്കാരെ തട്ടിമാറ്റിയ പോലീസ്, ഞങ്ങളുടെ പണി ഞങ്ങളെടുത്തോളാമെന്നു പറയുന്നുണ്ടായിരുന്നു. അതിനിടെ ഒ.പി. വിഭാഗത്തില്‍ നിന്ന വനിതാപ്രവര്‍ത്തകരുമെത്തി. ഇവര്‍ക്കും ഡിവൈ.എഫ്.ഐ. പ്രവര്‍ത്തകരുടെ മര്‍ദനമേറ്റതായി പരാതിയുണ്ട്.

കരിങ്കൊടികണ്ട് പേടിക്കാന്‍ ഭീരുവല്ല ഞാന്‍-വീണാ ജോര്‍ജ്

കരിങ്കൊടികാണിച്ച് പേടിപ്പിക്കേണ്ടെന്നും ഇതൊന്നും കണ്ട് പേടിക്കാന്‍ ഭീരുവല്ല താനെന്നും മന്ത്രി വീണാ ജോര്‍ജ്. ജില്ലാ ആസ്പത്രിയിലെ വിവിധ ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കുമ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം. ജില്ലയിലെ ആരോഗ്യമേഖലയില്‍ ഫലപ്രദമായ ഇടപെടല്‍ നടത്തുന്നുണ്ട്. അതിനിടയില്‍ കരിങ്കൊടിയുമായി വരുന്നത് എന്തിനാണെന്നും മന്ത്രി ചോദിച്ചു.

രാഷ്ട്രീയപാപ്പരത്തം-പ്രദീപ്കുമാര്‍

ജില്ലാ ആസ്പത്രിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഡി.വൈ.എഫ്.ഐ.ക്കാര്‍ മര്‍ദിച്ചത് രാഷ്ട്രീയപാപ്പരത്തമാണെന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ബി.പി. പ്രദീപ്കുമാര്‍ പറഞ്ഞു. പ്രതിഷേധിക്കാനെത്തിയ പ്രവര്‍ത്തകരെ കരുതല്‍ തടങ്കലിലാക്കുന്ന നടപടി അംഗീകരിക്കാനാവില്ലെന്നും ജനാധിപത്യസമരങ്ങളെ അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ പോലീസിനെ ഉപയോഗിക്കുകയാണെന്നും പ്രദീപ്കുമാര്‍ കുറ്റപ്പെടുത്തി.


Content Highlights: dyfi veena george youth congress


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented