കോഴിക്കോട്: മനുഷ്യന്റെ മതംപറയുന്നതിലും വര്‍ഗീയത പറയുന്നതിലുമപ്പുറം ബി.ജെ.പിക്ക് ഒരു രാഷ്ട്രീയ പ്രവര്‍ത്തനമില്ലെന്ന് ഡി.വൈ.എഫ്‌.ഐ. സംസ്ഥാന സെക്രട്ടറി എ.എ.റഹീം. വര്‍ഗീയത പറയുകയും തിരഞ്ഞെടുപ്പ് കാലത്തെ ഫണ്ടടിച്ചു മാറ്റുകയും ചെയ്യുന്നത് മാത്രമാണ് ഇവര്‍ കാണുന്ന രാഷ്ട്രീയം. ഇത്തല്ലാത്ത ഒരു പണിയും അവര്‍ക്കറിയില്ല. കേരളം അത് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും റഹീം പറഞ്ഞു.

മാതൃഭൂമി ന്യൂസ്‌ പ്രൈം ടൈം ചര്‍ച്ചയില്‍ ബി.ജെ.പി. നേതാവ് സന്ദീപ് വാര്യര്‍ക്ക് മറുപടി നല്‍കുകയായിരുന്നു റഹീം. ജനങ്ങള്‍ക്ക് അറിയേണ്ടത് നിങ്ങളുടെ നാവിന്‍ തുമ്പില്‍നിന്നുള്ള വര്‍ഗീയത അല്ല. പെട്രോളിനും ഡീഡലിനും എന്തുകൊണ്ട് വില വര്‍ധിപ്പിച്ചു എന്നാണ്. പെട്രോളിനും ഹിന്ദു പെട്രോളെന്നും മുസ്ലിം പെട്രോളെന്നും ഇല്ല, ഡീസലിനുമില്ല ഹിന്ദു ഡീസലും മുസ്ലിം ഡീസലും. പാചകവാതകത്തിനും ഓക്‌സിജനും കൊറോണയ്ക്കും മതമില്ല. 

മനുഷ്യന്‍ ശ്മശാനത്തില്‍ വരി നില്‍ക്കുന്ന കാലത്തെങ്കിലും വര്‍ഗീയത പറയുന്നത് നിര്‍ത്തണം. ബി.ജെ.പിയുടെ മതേതര സംഗമം കാണണമെങ്കില്‍ കൊടകരയിലെ കുഴല്‍പ്പണ തട്ടിപ്പ് എടുത്താല്‍ മതി. ക്രിമിനല്‍ വല്‍ക്കരണത്തില്‍ അയിത്തമില്ലെന്നും റഹീം പറഞ്ഞു.

content highights: dyfi state Secretary aa rahim against bjp