ഷിജു ഖാൻ (വലത്ത്)
തിരുവനന്തപുരം: അന്തരിച്ച സിപിഎം നേതാവ് പി.ബിജുവിന്റെ പേരില്‍ ഫണ്ട് പിരിച്ച് സാമ്പത്തിക തിരിമറി നടത്തിയെന്ന ആരോപണത്തോട് പ്രതികരിച്ച് ഡി.വൈ.എഫ്.ഐ. ഡി.വൈ.എഫ്.ഐ. ഫണ്ട് തട്ടിപ്പ് നടന്നുവെന്നത് വ്യാജ വാര്‍ത്തയാണെന്ന് ജില്ലാ സെക്രട്ടറി ഷിജു ഖാന്‍ ആരോപിച്ചു.
പൊതുജനങ്ങളില്‍ നിന്ന് തുക പിരിച്ചിട്ടില്ല, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരില്‍ നിന്ന് വിവിധ ചലഞ്ചുകള്‍ നടത്തിയാണ് ഫണ്ട് പിരിച്ചത്. ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് ഒരു പരാതിയും ഡി.വൈ.എഫ്.ഐക്ക് ലഭിച്ചിട്ടില്ല. പണം സമാഹരിച്ചതിന് വ്യക്തമായ കണക്കുണ്ട്. റെഡ് കെയര്‍ മന്ദിര നിര്‍മാണം പൂര്‍ത്തിയായതിന് ശേഷം സാമ്പത്തിക കണക്ക് പുറത്തുവിടും.സുതാര്യമായി സംഘടന പ്രവര്‍ത്തനം നടത്തുന്ന സംഘടനയാണ് ഡി.വൈ.എഫ്.ഐ. മഹത്തായ പ്രസ്ഥാനത്തെ കളങ്കപ്പെടുത്താനാണ് ഇത്തരം ആരോപണങ്ങളെന്നും ഷിജു ഖാന്‍ വിശദീകരിച്ചു.
പി.ബിജുവിന്റെ പേരില്‍ ഫണ്ട് പിരിവ് നടത്തി സമാഹരിച്ച തുക ജില്ലാ കമ്മിറ്റിക്ക് കൈമാറിയില്ലെന്ന ആരോപണം ഡിവൈഎഫ്‌ഐ ജില്ലാ വൈസ് പ്രസിഡന്റ് എസ്.ഷാഹിനെതിരെയാണ് ഉയര്‍ന്നത്. ജനങ്ങളില്‍ നിന്ന് പിരിച്ച അഞ്ച് ലക്ഷത്തോളം രൂപ ജില്ലാ കമ്മിറ്റിക്ക് കൈമാറിയില്ലെന്നാണ് ആരോപണം.
പി.ബിജുവിന്റെ ഓര്‍മയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് കേന്ദ്രീകരിച്ച് 'റെഡ് കെയര്‍ സെന്ററും' ആംബുലന്‍സ് സര്‍വീസും ആരംഭിക്കുന്നതിന് വേണ്ടിയാണ് ഫണ്ട് പിരിച്ചത്. സിപിഎം ജില്ലാ കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം ഡിവൈഎഫ്‌ഐ പാളയം ഏരിയാ കമ്മിറ്റിയാണു ഫണ്ട് പിരിവിനു നേതൃത്വം നല്‍കിയത്.
Content Highlights: dyfi response on controversy regarding fund collected in the name of P Biju


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..