ദുരിതാശ്വാസ നിധിയിലേക്ക് 'റീസൈക്കിള്‍ കേരള' 10 കോടിയിലധികം രൂപ കൈമാറി


17 ബ്ലോക്ക് കമ്മിറ്റികള്‍ പത്ത് ലക്ഷത്തിലധികം രൂപ സമാഹരിച്ചു. നാല് ജില്ലകളില്‍ ഒരു കോടിയിലധികം രൂപയാണ് സമാഹരിച്ചത്.

-

കൊച്ചി: ഡി വൈ എഫ് ഐയുടെ റീസൈക്കിള്‍ കേരള പദ്ധതിയുടെ ഭാഗമായി സമാഹരിച്ച 10,95,86537 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. കണ്ണൂര്‍ ജില്ലയില്‍ നിന്നാണ്‌ ഏറ്റവുമധികം തുക സമാഹരിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സമാഹരിക്കാന്‍ ഡി.വൈ.എഫ്.ഐ. സംസ്ഥാനത്ത് ആവിഷ്‌കരിച്ച നൂതന ക്യാമ്പയിനായിരുന്നു റീസൈക്കിള്‍ കേരള.

1,65,42059 രൂപയാണ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി സമാഹരിച്ചത്. കോഴിക്കോട് ജില്ലയില്‍ നിന്ന് 1,20,01,266 രൂപയും തിരുവനന്തപുരം ജില്ലയില്‍ നിന്ന് 1,15,00,000 രൂപയും തുക സമാഹരിച്ചതായി ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി എ.എ. റഹിം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. 17 ബ്ലോക്ക് കമ്മിറ്റികള്‍ പത്ത് ലക്ഷത്തിലധികം രൂപ സമാഹരിച്ചു. നാല് ജില്ലകളില്‍ ഒരു കോടിയിലധികം രൂപയാണ് സമാഹരിച്ചത്.

പാഴ് വസ്തുക്കള്‍, പഴയ പത്രങ്ങള്‍, മാസികകള്‍ എന്നിവ ശേഖരിച്ച് വില്‍ക്കുക, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, റോഡ് ടാറിംഗ് തുടങ്ങി വിവിധ ജോലികള്‍ ചെയ്തും വ്യത്യസ്തവും ക്രിയാത്മകവുമായ മാര്‍ഗങ്ങളിലൂടെയാണ് പണ സമാഹരണം നടത്തിയത്.

സംസ്ഥാനത്താകെ കൈത്തറി ശാലകളില്‍ നിന്നും 90 ലക്ഷം രൂപയുടെ മുണ്ട് വാങ്ങി വില്‍പ്പന നടത്തുകയും അതിന്റെ ലാഭ വിഹിതം റീസൈക്കിള്‍ കേരളയിലേക്ക് വകയിരുത്തുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ വിവിധ ജലാശയങ്ങളില്‍ നിന്നും 6.654 ടണ്‍ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള പുനരുപയോഗിക്കാന്‍ കഴിയുന്ന മാലിന്യങ്ങള്‍ ശേഖരിച്ച് വില്‍പ്പന നടത്തി. കൂടാതെ വീടുകളിലും പൊതുസ്ഥലങ്ങളില്‍ നിന്നും 1542.7 ടണ്‍ പ്ലാസ്റ്റിക് മാലിന്യങ്ങളും 1519.9 ടണ്‍ ഇരുമ്പ് മാലിന്യങ്ങളും ശേഖരിച്ചും വില്പന നടത്തി.

പ്രശസ്ത കായികതാരങ്ങളായ അനസ് എടത്തൊടിക, മുഹമ്മദ് റാഫി, സഹല്‍ അബ്ദുല്‍ സമദ്, സി.കെ.വിനീത് തുടങ്ങിയവരുടെ ജേഴ്‌സികള്‍ ലേലത്തില്‍ വില്പന നടത്തി ലഭിച്ച തുകയും റീസൈക്കിള്‍ കേരളയ്ക്ക് കരുതിയിട്ടുണ്ട്.

Content Highlights: DYFI recycle kerala donates 10,95,86537 rupees to CMDRF

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
anu facebook post

5 min

'ഞങ്ങള്‍ക്ക് ഒരു തൂവാല പോലും മേടിച്ചു തരാത്ത ചാച്ചന്‍, 4 കൊല്ലം കഴിഞ്ഞു വേറെ കല്യാണം കഴിച്ചു'

May 25, 2022


Opium Poppy

00:50

മൂന്നാറിൽ മാരകലഹരിയായ കറുപ്പ് ഉത്പാദിപ്പിക്കുന്ന പോപ്പി ചെടികൾ പിടികൂടി

May 25, 2022


antony raju

1 min

പിന്നില്‍ രാഷ്ട്രീയശക്തികള്‍; ആക്രമിക്കപ്പെട്ട നടിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മന്ത്രി ആന്റണി രാജു

May 24, 2022

More from this section
Most Commented