വിമാനത്തിൽ വെച്ച് മുഖ്യമന്ത്രി പിണറായി വിജയന് നേരെയുണ്ടായ അതിക്രമത്തിൽ പ്രതിഷേധിച്ച് ഡി. വെെ. എഫ്. ഐ. യുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിനിടെ റോഡരികിൽ സ്ഥാപിച്ചിരുന്ന കോൺഗ്രസിന്റെ ഫ്ളക്സുകൾ ഡി.വൈ.എഫ്.ഐ. പ്രവർത്തകർ നശിപ്പിക്കുന്നു | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരേ വിമാനത്തിനുള്ളില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം ഉയര്‍ത്തിയതിന് പിന്നാലെ പലയിടത്തും തെരുവിലിറങ്ങി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍. തലസ്ഥാനത്ത് നടന്ന മാര്‍ച്ചില്‍ യൂത്ത്‌കോണ്‍ഗ്രസ്, കോണ്‍ഗ്രസ് ഫ്‌ളക്‌സുകള്‍ കീറിയെറിഞ്ഞ് റോഡിലിട്ടു.തിരുവനന്തപുരം കെ.പി.സി.സി ഓഫീസിന് നേരെ കല്ലേറുണ്ടായി. ഓഫീസിന് മുന്നില്‍ നിര്‍ത്തിയിട്ട കാര്‍ തകര്‍ത്തു. എം.ജി റോഡിന് ഇരുവശവുമുള്ള ബോര്‍ഡുകളും നശിപ്പിച്ചു. ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം.
യൂത്ത് കോണ്‍ഗ്രസ്സ് നേതൃത്വത്തില്‍ ലീഗ് - ബിജെപി ഐക്യ മുന്നണി നടത്തുന്ന കലാപ സമാനമായ പ്രതിഷേധ നാടകങ്ങള്‍ ഇന്ന് അതിന്റെ സര്‍വ്വ സീമയും ലംഘിച്ചിരിക്കുകയാണെന്ന് ഡി.വൈ.എഫ്.ഐ പ്രസ്താവനയില്‍ പറഞ്ഞു. വിമാനം പോലുള്ള അതീവ സുരക്ഷാ മേഖലയില്‍ മുഖ്യമന്ത്രിക്കും എല്‍.ഡി.എഫ് കണ്‍വീനര്‍ക്കും നേരെ നടന്ന കയ്യേറ്റ ശ്രമം ഞെട്ടിപ്പിക്കുന്നതും അതീവ ഗൗരവത്തോടെ കാണേണ്ടതുമാണ്. കെ. സുധാകരന്‍ ആര്‍എസ്എസ് വാടക കൊലയാളികളെ ഉപയോഗിച്ചാണ് ട്രെയിനില്‍ വച്ച് മുന്‍പ് പിണറായി വിജയനെ വധിക്കാന്‍ ശ്രമിച്ചത്. സുധാകരന്‍ അതേ രണ്ട് പേരെ പുതിയ ഗുണ്ടകളെ അയച്ചു വിമാനത്തിനകത്ത് വച്ച് നേരിടാന്‍ അയച്ചത് അതീവ ഗൗരവകരമായ വിഷയമാണെന്നും ഡി.വൈ.എഫ്.ഐ ആരോപിച്ചു.
നടന്നത് ഭീകരപ്രവര്‍ത്തനമാണ്. വിമാനത്തിനകത്ത് വെച്ച് അസ്വഭാവികമായ ഏത് പ്രവൃത്തിയും അതീവ പ്രാധാന്യത്തോടെയുള്ള സുരക്ഷാ പ്രശ്‌നമായാണ് കാണുന്നത്. അതിനാലാണ് വിമാനത്തിനകത്ത് പ്രതിഷേധിച്ചവര്‍ക്ക് ആജീവനാന്ത യാത്രാ നിരോധനമടക്കം എവിയേഷന്‍ വകുപ്പ് നല്‍കുന്നത്. മുഖ്യമന്ത്രിക്കും എല്‍ഡിഎഫ് കണ്‍വീനര്‍ക്കും നേരെ വിമാനത്തില്‍ വച്ച് നടന്ന അക്രമ ശ്രമവും സുരക്ഷാ വീഴ്ച്ചയും കേന്ദ്ര ഏവിയേഷന്‍ മന്ത്രാലയവും കേന്ദ്ര സര്‍ക്കാരും അതീവ ഗൗരവത്തോടെ കാണണമെന്നും യൂത്ത് കോണ്‍ഗ്രസ്സ് ക്രിമിനല്‍ ഗുണ്ടകളുടെ ഈ തരത്തിലുള്ള ഭീകരപ്രവര്‍ത്തനം കണ്ടു നില്‍ക്കില്ലെന്നും, ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
ഇതിനിടെ പ്രതിഷേധിച്ച യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പാര്‍ട്ടി സംരക്ഷിക്കുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍ വ്യക്തമാക്കി. മുന്‍കൂട്ടി പാര്‍ട്ടി നിശ്ചയിച്ച പ്രതിഷേധമായിരുന്നില്ല വിമാനത്തിനുള്ളിലേത്. എങ്കിലും നിയമപരമായും രാഷ്ട്രീയപരമായും എല്ലാ പിന്തുണയും പ്രവര്‍ത്തകര്‍ക്ക് നല്‍കുമെന്നും സുധാകരന്‍ വ്യക്തമാക്കി. പ്രതിഷേധക്കാരെ വലിയതുറ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ക്കെതിരേ, മെഡിക്കല്‍ പരിശോധനയ്ക്കും വിമാനത്താവള അധികൃതരുടെ റിപ്പോര്‍ട്ടിനും ശേഷം നടപടിയെടുക്കും.
Content Highlights: DYFI Protest Against Youth Congress Strike In Flight


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..