ചിത്രം വരയ്ക്കാനാവില്ലെന്ന് ഉദ്യോഗസ്ഥര്‍, 'വരയ്ക്കും വരച്ചുകൊണ്ടേയിരിക്കു'മെന്ന് സൂരജ്


പാലക്കാട് കോട്ടയിൽ ഡി.വൈ.എഫ്‌.െഎ. സംഘടിപ്പിച്ച പ്രതിഷേധ കാൻവാസ് പരിപാടിയിൽ സൂരജ് ബാബു (തൊപ്പി വെച്ചയാൾ) ചിത്രം വരയ്ക്കുന്നുകോട്ടയ്ക്ക് മുന്നിൽ 'പ്രതിഷേധ കാൻവാസ്'

പാലക്കാട്: 15 വര്‍ഷമായി ലോകമെമ്പാടും സഞ്ചരിച്ച് ചിത്രം വരയ്ക്കുന്ന കലാകാരനാണ് ചിറ്റില്ലഞ്ചേരി സ്വദേശിയായ സൂരജ് ബാബു. വരയ്ക്കുക മാത്രമല്ല, വരയ്ക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്യാറുണ്ട്, ഈ കലാകാരന്‍. എന്നാല്‍, കഴിഞ്ഞദിവസം ജന്മനാട്ടിലെ പ്രധാനകേന്ദ്രങ്ങളിലൊന്നായ കോട്ടയുടെ ചിത്രം കാന്‍വാസില്‍ പകര്‍ത്താനെത്തിയ സൂരജിനെ പുരാവസ്തുവകുപ്പ് ഉദ്യോഗസ്ഥര്‍ തടഞ്ഞു.

ചിത്രം വരയ്ക്കുന്നതിനുള്ള കാന്‍വാസും സ്റ്റാന്‍ഡും അനുമതിയില്ലാതെ കോട്ടയ്ക്കകത്ത് കയറ്റിയതുകൊണ്ടാണ് തടഞ്ഞതെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. സ്റ്റാന്‍ഡ് മാറ്റി പകരം മരത്തണലില്‍ ഇരുന്ന് വരയ്ക്കാനും ഉദ്യോഗസ്ഥര്‍ അനുമതി നിഷേധിച്ചതായി സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ച വീഡിയോയില്‍ സൂരജ് പറഞ്ഞു. കലാകാരന് നേരിട്ട അവഹേളനത്തില്‍ സമൂഹമാധ്യമങ്ങളിലും വിമര്‍ശനമുയരുകയാണ്.



സൂരജിനെ അവഹേളിച്ചതില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ. ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ കോട്ടയ്ക്കകത്ത് 'പ്രതിഷേധ കാന്‍വാസ്' സംഘടിപ്പിച്ചു. കോട്ട ആരുടെയും കുത്തകയല്ലെന്നും കലകളെ പ്രോത്സാഹിപ്പിക്കുന്നതിന് പകരം തടയുന്നത് ശരിയായ പ്രവണതയല്ലെന്നും ഡി.വൈ.എഫ്.ഐ. ജില്ലാസെക്രട്ടറി കെ.സി. റിയാസുദ്ധീന്‍ പറഞ്ഞു.

'വരയ്ക്കും വരച്ചുകൊണ്ടേയിരിക്കും' എന്ന മുദ്രാവാക്യമുയര്‍ത്തി സൂരജിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ചിത്രകലാധ്യാപകരും കലാകാരന്മാരും കോട്ടയില്‍ 'പ്രതിഷേധ കാന്‍വാസി'ല്‍ പങ്കെടുക്കാനെത്തിയിരുന്നു. കാലുപയോഗിച്ച് ചിത്രം വരയ്ക്കുന്ന പ്രണവ് ആലത്തൂരും ചിത്രകലാധ്യാപകരും വിദ്യാര്‍ഥികളും പ്രതിഷേധസൂചകമായി ചിത്രം വരച്ചു. ഡി.വൈ.എഫ്.ഐ. ജില്ലാസെക്രട്ടറി കെ.സി. റിയാസുദ്ധീന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാപ്രസിഡന്റ് ആര്‍. ജയദേവന്‍ അധ്യക്ഷനായി.

വിലക്കിയത് നിയമപ്രകാരം

കലാകാരനെ ചിത്രം വരയ്ക്കുന്നതില്‍നിന്ന് വിലക്കിയത് നിയമപ്രകാരമാണ്. പുരാവസ്തുവകുപ്പിന്റെ സംരക്ഷിതസ്മാരകങ്ങളിലൊന്നാണ് കോട്ട. ഇവിടെ വാണിജ്യാവശ്യത്തിനായി ഒരുതരത്തിലുള്ള ആള്‍ക്കൂട്ടങ്ങളും അനുവദിക്കില്ല. ഇത്തരത്തില്‍ ഒരാളെ അനുവദിച്ചാല്‍ എപ്പോഴും ആവശ്യവുമായി ആളുകള്‍ വരും. സൂരജിനോട് ഉദ്യോഗസ്ഥര്‍ നന്നായി പെരുമാറേണ്ടതായിരുന്നു. പ്രതിഷേധവുമായി ബന്ധപ്പെട്ട കാര്യങ്ങളും പരിശോധിക്കും.

Content Highlights: dyfi protest against archeologists, sooraj babu, art, insulting art


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented