നരബലി: ഭഗവല്‍ സിങ്ങിന്റെ വീട്ടിലേക്ക് ഡി.വൈ.എഫ്.ഐ. മാര്‍ച്ച്


ഭഗവത് സിങ്ങിന്റെ ഇലന്തൂരിലെ വീട്ടിലേക്ക് ഡിവൈഎഫ്‌ഐ നടത്തിയ പ്രതിഷേധ മാർച്ച്‌

ഇലന്തൂര്‍: ആഭിചാരക്രിയകളുടെ ഭാഗമായി മനുഷ്യക്കുരുതി നടന്ന ഭഗവല്‍ സിങ്ങിന്റെ ഇലന്തൂരിലെ വീട്ടിലേക്ക് ഡി.വൈ.എഫ്.ഐ. പ്രതിഷേധ മാര്‍ച്ച് നടത്തി.

മൃതശരീരം കുഴിച്ചെടുക്കുന്ന നടപടികള്‍ പുരോഗമിക്കുന്നതിനാല്‍ വഴിയില്‍വെച്ചുതന്നെ മാര്‍ച്ച് ആറന്മുള പോലീസ് തടഞ്ഞു. ഡി.വൈ.എഫ്.ഐ. ജില്ലാ വൈസ് പ്രസിഡന്റ് സജിത് പി.ആനന്ദ് മാര്‍ച്ചിന് നേതൃത്വം നല്‍കി. കേരളത്തില്‍ നരബലി ഞെട്ടിപ്പിക്കുന്നതും ആശങ്കപ്പെടുത്തുന്നതുമാണെന്ന് സജിത് പി.ആനന്ദ് പറഞ്ഞു. ഡി.വൈ.എഫ്.ഐ. ജില്ലാ നേതാക്കളായ എസ്. സൂരജ്, ശരത് ശശിധരന്‍, വിഷ്ണുവിക്രമന്‍ എന്നിവര്‍ പങ്കെടുത്തു.



നരബലി വാര്‍ത്ത ഞെട്ടിപ്പിക്കുന്നത്- ഡി.വൈ.എഫ്.ഐ.

കൊല്ലം: കേരളത്തില്‍ നരബലി എന്ന വാര്‍ത്ത ഞെട്ടിപ്പിക്കുന്നതും അത്യന്തം ആശങ്കപ്പെടുത്തുന്നതുമാണെന്ന് ഡി.വൈ.എഫ്.ഐ. ജില്ലാ കമ്മിറ്റി.

മതവിശ്വാസം അന്ധവിശ്വാസമായി വളരുകയും അതൊരു സാമൂഹികതിന്മയായി രൂപാന്തരപ്പെടുകയും ചെയ്യുന്ന സംഭവങ്ങളെ ജാഗ്രതയോടെ കാണണം. ശാസ്ത്രചിന്തയും നവോത്ഥാന ആശയങ്ങളും കൂടുതല്‍ ജാഗ്രതയോടെ പ്രചരിപ്പിേക്കണ്ടതിന്റെ രാഷ്ട്രീയ ഉത്തരവാദിത്വത്തിലേക്കാണ് ഇത്തരം സംഭവങ്ങള്‍ വിരല്‍ചൂണ്ടുന്നത്.

ഇത്തരം പ്രവണതകള്‍ക്കെതിരേ വിപുലമായ കാമ്പെയിനുകള്‍ സംഘടിപ്പിക്കുമെന്നും ഡി.വൈ.എഫ്.ഐ. ജില്ലാ കമ്മിറ്റി പറഞ്ഞു.

Content Highlights: dyfi march to bhagawat singh house


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented