DYFI യോഗത്തില്‍ അടിപിടി; വായപൊട്ടി ചോരയൊലിച്ചെന്ന് ഭാരവാഹി, സംഘടന വിട്ടു, വൈകാരികമായ കുറിപ്പ്


അധികാരക്കൊതിയന്മാര്‍ നേതാക്കളാകുകയും ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുന്നവര്‍ മര്‍ദിക്കപ്പെടുകയും ചെയ്യുകയാണെന്നാണു കുറിപ്പ്.

Image Courtesy: dyfi kerala (official) Facebook Group. https:||www.facebook.com|groups|2360115800908810

ചേര്‍ത്തല: ഡി.വൈ.എഫ്.ഐ. യോഗത്തിനിടെയുണ്ടായ അടിപിടിയെത്തുടര്‍ന്നു മേഖലാ ഭാരവാഹി സംഘടന വിട്ടു. സാമൂഹികമാധ്യമങ്ങളില്‍ വൈകാരികമായി കുറിപ്പിട്ടുള്ള പിന്മാറ്റം സംഘടനയ്ക്കുള്ളില്‍ ചര്‍ച്ചയായി. ഡി.വൈ.എഫ്.ഐ. ജില്ലാ നേതൃത്വം വിഷയത്തില്‍ ഇടപെട്ടതായാണു വിവരം.

ജൂലായ് 27-നു സി.പി.എം. ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ നടന്ന ചേര്‍ത്തല ടൗണ്‍വെസ്റ്റ് മേഖലാ കമ്മിറ്റി യോഗത്തിലാണ് സംഘര്‍ഷമുണ്ടായത്. പരിക്കേറ്റയാള്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടിയിരുന്നു. പോലീസിലും പരാതി നല്‍കിയിട്ടുണ്ട്. അജന്‍ഡ പ്രകാരമുള്ള ചര്‍ച്ചനടക്കുമ്പോഴാണ് ആക്രമണമുണ്ടാതെന്നാണ് ബ്ലോക്ക്, ജില്ലാ നേതൃത്വത്തിനു പരാതി നല്‍കിയിരിക്കുന്നത്.

വായ പൊട്ടി ചോരയൊലിക്കുകയും തോളെല്ലിനു ഇടര്‍ച്ചയുണ്ടാകുകയും ചെയ്തതായാണു പരാതി. സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റിട്ടതിനെക്കുറിച്ചുള്ള തര്‍ക്കത്തെത്തുടര്‍ന്നാണ് ആക്രമണമെന്നാണു വിവരം.

പ്രധാന ഭാരവാഹിയായ യുവാവാണ് ആക്രമിച്ചതെന്നാണു പരാതി. ബ്ലോക്ക്, ജില്ലാ കമ്മിറ്റികള്‍ക്കു നല്‍കിയ പരാതിയില്‍ ഇടപെടലോ നടപടിയോ ഉണ്ടായില്ലെന്നുകാട്ടിയാണ് സാമൂഹികമാധ്യമങ്ങളില്‍ കുറിപ്പിട്ടത്. അധികാരക്കൊതിയന്മാര്‍ നേതാക്കളാകുകയും ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുന്നവര്‍ മര്‍ദിക്കപ്പെടുകയും ചെയ്യുകയാണെന്നാണു കുറിപ്പ്. സത്യസന്ധമായ പരാതിക്കു മറുപടിപോലും നല്‍കാത്തതിനെത്തുടര്‍ന്നാണ് ഒഴിയുന്നതെന്നു കുറിപ്പില്‍ പറയുന്നു.

എന്നാല്‍, വെസ്റ്റ് മേഖലാ കമ്മിറ്റിയില്‍ രണ്ടുപേര്‍തമ്മിലുള്ള വ്യക്തിപരമായ തര്‍ക്കം മാത്രമാണുണ്ടായതെന്നും വിഷയത്തില്‍ സംഘടനാപരമായ പരിശോധന നടക്കുകയാണെന്നും കുറിപ്പിനെക്കുറിച്ചറിയില്ലെന്നും ചേര്‍ത്തല ബ്ലോക്ക് സെക്രട്ടറി ദിനൂപ് വേണു പറഞ്ഞു.

Content Highlights: dyfi local leader resigned from organisation after a clash in meeting


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022


Shikhar Dhawan to lead India odi team against South Africa sanju samson in

1 min

സഞ്ജു ടീമില്‍; ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

Oct 2, 2022


atlas ramachandran

2 min

അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു, അന്ത്യം ദുബായിലെ ആശുപത്രിയില്‍

Oct 3, 2022

Most Commented