അനു കോയിക്കൽ, ജി.സുധാകരൻ |ഫോട്ടോ:facebook.com|anu.padhmanabhan|മാതൃഭൂമി
ആലപ്പുഴ: തനിക്കെതിരായ പാര്‍ട്ടി അന്വേഷണത്തില്‍ കവിതയിലൂടെ വിമര്‍ശനമുന്നയിച്ച മുന്‍ മന്ത്രിയും സിപിഎം നേതാവുമായ ജി.സുധാകരന് ഡിവൈഎഫ്‌ഐ നേതാവിന്റെ മറുപടി കവിത. ഒരു തരത്തിലും നന്ദി കിട്ടാത്ത പണികളാണ് ചെയ്തതതെന്നും നവാഗതര്‍ക്കായി വഴിമാറുന്നെന്നും സുധാകരന്‍ കവിതയിലൂടെ വ്യക്തമാക്കിയിരുന്നു.
നാം ചെയ്തതിന്റെ ഗുണങ്ങള്‍ ഗുണങ്ങളായി തന്നെ എന്നിലെത്തുമെന്നതു മാത്രമാണ് സത്യമെന്നാണ് ഡിവൈഎഫ്‌ഐ അമ്പലപ്പുഴ മേഖല പ്രസിഡന്റ് അനു കോയിക്കല്‍ ഇതിന് മറുപടി നല്‍കിയിരിക്കുന്നത്. ഞാന്‍ എന്ന പേരിലാണ് ജി.സുധാകരന്റെ പേര് പരാമര്‍ശിക്കാതെയുള്ള കവിത അനു കോയിക്കല്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
അതേ സമയം പുതിയ തലമുറയെ ക്ഷണിക്കുന്നതാണ് വാരികയില്‍ പ്രസിദ്ധീകരിച്ച തന്റെ കവിതയെന്നും ദുര്‍വ്യാഖ്യാനങ്ങള്‍ക്ക് പ്രസക്തിയില്ലെന്നുമാണ് സുധാകരന്‍ ഇതിനോട് പ്രതികരിച്ചത്. കവിത നവാഗതര്‍ക്കാണെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ വ്യക്തമാക്കി.
അനു കോയിക്കലിന്റെ കവിത
ഞാന്‍
ഞാന്‍ ചെയ്ത ഗുണങ്ങള്‍ എത്രയെത്ര അനുഭവിച്ചു നിങ്ങള്‍ ......
തിരിച്ചെനിക്കൊ....നന്ദിയില്ലാ മുഖങ്ങള്‍ മാത്രം ...
നന്ദി കിട്ടുവതിനായി ഞാന്‍ ചെയ്തതോ കേള്‍ക്കുനിങ്ങള്‍ ....
രാജാവിനധികാരം ഉപയോഗിച്ചു ഞാന്‍ ....
പ്രജകള്‍ തന്‍ അഭിമനം ഞാനുണ്ടോ അറിവതു ....
അധികാരത്തിന്‍ ബലത്തിലല്ലോ ഞാനതു ചെയ്തതു ...
അധികാരമൊഴിയുമോരുന്നാള്‍ എന്നതുണ്ടോ ഓര്‍ക്കുവതു ഞാന്‍ ....
പുതിയ പാദങ്ങള്‍ പടവുകള്‍ താണ്ടിയെത്തീടണമെന്നത്
കാലത്തിനനുസൃത മാറ്റമെന്നെന്തെ ഓര്‍ത്തില്ല ഞാന്‍ .....
ഞാന്‍ ചെയ്വതിന്‍ ഗുണങ്ങള്‍ ഗുണങ്ങളായി തന്നെ ...
എന്നിലെത്തുമെന്നതു മാത്രം സത്യം.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..