കഞ്ചാവാണോയെന്ന് ചോദ്യം, പരിശോധന; എസ്‌.ഐയുടെ അടിയേറ്റ് DYFI നേതാവിന്റെ കര്‍ണപുടം പൊട്ടിയെന്ന് പരാതി 


മർദനമേറ്റ് കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ കഴിയുന്ന മനുവിനെ ഡി.വൈ.എഫ്.ഐ. ജില്ലാ നേതാക്കൾ സന്ദർശിക്കുന്നു.

ഇലവുംതിട്ട: എസ്‌.ഐയുടെ അടിയേറ്റ് ഡി.വൈ.എഫ്.ഐ. നേതാവിന്റെ കര്‍ണപുടം പൊട്ടി. ഡി.വൈ.എഫ്.ഐ. മെഴുവേലി മേഖലാ പ്രസിഡന്റ് സതീഷ് ഭവനില്‍ എസ്.മനു സതീഷ് (38)നാണ് മര്‍ദനമേറ്റത്. ഇദ്ദേഹത്തെ കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസിനെതിരേ നടപടി ആവശ്യപ്പെട്ട് മനു ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി.

ചൊവ്വാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. ബൈക്കില്‍ സുഹൃത്തിനൊപ്പമെത്തിയ മനു, വീടിന് മുന്നില്‍നിന്ന സഹോദരനോട് സംസാരിക്കുന്നതിനിടെയാണ് ഇലവുംതിട്ട പോലീസ് സ്റ്റേഷനിലെ എസ്‌.ഐ. മാനുവേല്‍ അതുവഴി വന്നത്. മനുവിനെ ജീപ്പിനടുത്തേക്ക് വിളിപ്പിച്ച എസ്‌.ഐ., താടിയും മുടിയുമൊക്കെ വളര്‍ത്തിയ നീ കഞ്ചാവാണോ എന്ന് ചോദിച്ചു. തുടര്‍ന്ന് കഞ്ചാവ് പൊതിയുണ്ടോ എന്ന് നോക്കാന്‍ ഉടുപ്പ് ഊരാന്‍ ആവശ്യപ്പെട്ടു. വസ്ത്രമൂരി റോഡില്‍ നിര്‍ത്തിയതിനെ മനു ചോദ്യംചെയ്തതോടെ എസ്.ഐ. പ്രകോപിതനാകുകയും രണ്ട് ചെവികളും ചേര്‍ത്ത് അടിക്കുകയുമായിരുന്നുവെന്ന് പറയുന്നു. ജീപ്പില്‍നിന്നിറങ്ങി വന്ന പോലീസുകാരും മര്‍ദിച്ചതായി മനു പറഞ്ഞു.

തുടര്‍ന്ന് ജീപ്പിലേക്ക് വലിച്ചുകയറ്റി സ്റ്റേഷനിലെത്തിച്ചു. നാട്ടുകാരും ഡി.വൈ.എഫ്‌.െഎ. പ്രവര്‍ത്തകരും സ്റ്റേഷനിലെത്തിയതോടെ മനുവിനെ എസ്.ഐ. വിട്ടയച്ചു. ചെവിക്കും കഴുത്തിനും വേദനകൂടിയ മനുവിനെ ഉടന്‍ ജില്ലാ ആശുപത്രിയിലെത്തിച്ചു. വിദഗ്ധപരിശോധനയിലാണ് കര്‍ണപുടം പൊട്ടിയതായി കണ്ടെത്തിയത്. എന്നാല്‍ മനുവിനെ മര്‍ദിച്ചിട്ടില്ലെന്നാണ് ഇലവുംതിട്ട പോലീസിന്റെ വിശദീകരണം.

ഡി.വൈ.എഫ്.ഐ. ജില്ലാ പ്രസിഡന്റ് എം.സി.അനീഷ് കുമാര്‍, ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് സുധീഷ് ബാബു, സെക്രട്ടറി സജിത് പി.ആനന്ദ്, ജോയിന്റ് സെക്രട്ടറി നൈജില്‍ കെ. ജോണ്‍, സി.പി.എം. മെഴുവേലി ലോക്കല്‍ സെക്രട്ടറി അനീഷ് മോന്‍, കോഴഞ്ചേരി സെക്രട്ടറി എം.കെ.വിജയന്‍, ജോയല്‍ ജയകുമാര്‍, വിമല്‍രാജ് തുടങ്ങിയവര്‍ മനുവിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.

Content Highlights: dyfi leader's eardrum damaged after si allegedly attacked him

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
pinarayi

'എന്തും പറയാമെന്നോ, മനസ്സില്‍ വെച്ചാ മതി, മകളെ പറഞ്ഞാല്‍ കിടുങ്ങുമെന്ന് കരുതിയോ'

Jun 28, 2022


r b sreekumar
EXCLUSIVE

7 min

'മോദി വീണ്ടും ജയിക്കും,എനിക്ക് പേടിയില്ല'; അറസ്റ്റിന് തൊട്ടുമുമ്പ് ആര്‍.ബി ശ്രീകുമാറുമായുള്ള അഭിമുഖം

Jun 28, 2022


mla

1 min

'മെന്‍റർ' എന്ന് വിശേഷണം; ആർക്കൈവ് കുത്തിപ്പൊക്കി കുഴല്‍നാടന്‍, തെളിവ് പുറത്തുവിട്ടു

Jun 29, 2022

Most Commented