ആശുപത്രിയില്‍ കടക്കാന്‍ ശ്രമിച്ചത് തടഞ്ഞു; DYFI നേതാവും സംഘവും സുരക്ഷാജീവനക്കാരെ മര്‍ദിച്ചു


മൂന്നുപേര്‍ക്ക് പരിക്ക്

പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള ദിനേശൻ, കെ.എ. ശ്രീലേഷ്, രവീന്ദ്ര പണിക്കർ

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിസൂപ്രണ്ടിനെ കാണണമെന്നാവശ്യപ്പെട്ട് അകത്തുകടക്കാന്‍ ശ്രമിച്ചത് തടഞ്ഞ സുരക്ഷാജീവനക്കാര്‍ക്ക് ക്രൂരമര്‍ദനം. ഡി.വൈ.എഫ്.ഐ. ജില്ലാ ജോയന്റ് സെക്രട്ടറിയും സംസ്ഥാനകമ്മിറ്റി അംഗവുമായ കെ. അരുണിന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. പരിക്കേറ്റ നരിക്കുനി പുന്നശ്ശേരി കട്ടയാട്ട് ദിനേശന്‍ (61), ബാലുശ്ശേരി തുരുത്തിയാട് കെ.എ. ശ്രീലേഷ് (42), കുറ്റ്യാടി രവീന്ദ്രപണിക്കര്‍ (53) എന്നീ സുരക്ഷാജീവനക്കാരെ മെഡിക്കല്‍ കോളേജ് അത്യാഹിതവിഭാഗത്തില്‍ പ്രവേശിപ്പിച്ചു. അക്രമം ഫോണില്‍ ചിത്രീകരിക്കാന്‍ ശ്രമിച്ച മാധ്യമം പത്രത്തിന്റെ സീനിയര്‍ റിപ്പോര്‍ട്ടര്‍ പി. ഷംസുദ്ദീനും രോഗിയുടെ കൂട്ടിരിപ്പുകാരനും മര്‍ദനമേറ്റു.

ബുധനാഴ്ച രാവിലെ ഒമ്പതുമണിയോടെയാണ് സംഭവം. സൂപ്രണ്ടിനെ കാണാനെത്തിയ ദമ്പതിമാരോട് ഒ.പി. ഭാഗത്തെ കവാടത്തിലൂടെയാണ് പോകേണ്ടതെന്ന് സുരക്ഷാജീവനക്കാരന്‍ ദിനേശന്‍ പറഞ്ഞു. എന്നാല്‍, യുവാവ് സുരക്ഷാജീവനക്കാരെ വകവെക്കാതെ അകത്തുകടക്കുകയും ഭാര്യയെ കടത്തിവിടാന്‍ ആവശ്യപ്പെടുകയുംചെയ്തു. ഭാര്യയും അകത്തേക്കുകയറാന്‍ ശ്രമിച്ചതോടെ ദിനേശന്‍ ഗ്രില്ലില്‍ കൈവച്ച് തടഞ്ഞു. ഇതിനിടെ, സുരക്ഷാജീവനക്കാരന്‍ ഭാര്യയുടെ കൈയില്‍ കയറിപ്പിടിച്ചെന്നുപറഞ്ഞ് യുവാവ് ബഹളമുണ്ടാക്കുകയും ഫോണില്‍ ആളെ വിളിച്ചുവരുത്തുകയുമായിരുന്നു. സ്ഥലത്തെത്തിയ സംഘവും യുവാവും ചേര്‍ന്ന് ദിനേശനെ കസേരയില്‍നിന്ന് വലിച്ചുതാഴെയിട്ട് മര്‍ദിച്ചു. അടിയേറ്റ് സ്റ്റെപ്പില്‍നിന്ന് താഴേക്കുവീണ തന്നെ അവിടെയിട്ടും അക്രമികള്‍ ചവിട്ടിയെന്ന് ദിനേശന്‍ പറയുന്നു. നട്ടെല്ലില്‍ ഡിസ്‌കിന് ശസ്ത്രക്രിയ കഴിഞ്ഞ രോഗിയാണെന്നും അടിക്കരുതെന്നും അപേക്ഷിച്ചെങ്കിലും മര്‍ദനം തുടര്‍ന്നു. അതിനിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റു സെക്യൂരിറ്റിജീവനക്കാരായ കെ.എ. ശ്രീലേഷ്, രവീന്ദ്രപണിക്കര്‍ എന്നിവര്‍ക്കും ക്രൂരമായ മര്‍ദനമേറ്റു. ശ്രീലേഷിന് തുടയ്ക്കാണ് പരിക്കേറ്റത്. മര്‍ദിക്കുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

സംഘര്‍ഷം നടക്കുന്നതുകണ്ട് ഫോണില്‍ ഫോട്ടോയെടുക്കാന്‍ ശ്രമിച്ചപ്പോഴാണ് മാധ്യമപ്രവര്‍ത്തകന്‍ പി. ഷംസുദ്ദീനും രോഗിയുടെ കൂട്ടിരിപ്പുകാരനായ കോട്ടക്കല്‍ സ്വദേശി കെ. പ്രജീഷിനും മര്‍ദനമേറ്റത്. പത്രപ്രവര്‍ത്തകനാണെന്നുപറഞ്ഞിട്ടും അക്രമിസംഘം കൈയേറ്റം ചെയ്യുകയായിരുന്നുവെന്ന് ഷംസുദ്ദീന്‍ പറഞ്ഞു. ഇരുവരും ചികിത്സതേടി.

സുരക്ഷാജീവനക്കാരന്റെ പേരില്‍ കേസ്

സുരക്ഷാജീവനക്കാരന്‍ ദിനേശന്റെ പരാതിയില്‍ കണ്ടാലറിയാവുന്ന 16 ആളുകളുടെ പേരിലാണ് മെഡിക്കല്‍ കോളേജ് പോലീസ് കേസെടുത്തത്. ഹെല്‍മെറ്റും മാസ്‌കും ഉപയോഗിച്ച് മുഖംമറച്ചിരുന്നവരും അക്രമികളുടെ കൂട്ടത്തിലുണ്ടായിരുന്നു. എഫ്.ഐ.ആറില്‍ പ്രതികളുടെ പേര് രേഖപ്പെടുത്തിയിട്ടില്ല. സി.സി.ടി.വി. ദൃശ്യങ്ങളില്‍നിന്നാണ് പോലീസ് ഡി.വൈ.എഫ്.ഐ. നേതാവിനെ തിരിച്ചറിഞ്ഞത്. അതേസമയം, യുവതിയുടെ പരാതിയില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമം, മര്‍ദിക്കല്‍, തടഞ്ഞുവെക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തി സുരക്ഷാജീവനക്കാരന്റെ പേരില്‍ കേസെടുത്തു. ഈ പരാതിയില്‍ ആദ്യം കേസെടുത്ത പോലീസ്, സുരക്ഷാ ജീവനക്കാരന്റെ പരാതിയില്‍ കേസെടുക്കാന്‍ വൈകിയെന്ന് ആക്ഷേപമുണ്ട്.

Content Highlights: dyfi leader and gang attaks securities of calicut medical college


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


vadakkenchery accident

1 min

ഉറങ്ങിപ്പോയിട്ടില്ല, അപകടകാരണം KSRTC ബസ് പെട്ടെന്ന് ബ്രേക്കിട്ടതിനാലെന്ന് അറസ്റ്റിലായ ഡ്രൈവര്‍

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented