എൽദോസ് കുന്നപ്പിള്ളി| photo: PerumbavoorMLA/facebook
കൊച്ചി: ലൈംഗികാരോപണക്കേസില്‍പ്പെട്ട പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയ്‌ക്കെതിരെ വ്യത്യസ്ത സമരവുമായി ഡിവൈഎഫ്‌ഐ. എംഎല്‍എയെ നാലു ദിവസമായി കാണാനില്ലെന്ന് കാണിച്ച് ഡി.വൈ.എഫ്.എ. പെരുമ്പാവൂര്‍ ബ്ലോക്ക് പ്രസിഡന്റ് പി.എ. അഷ്‌കര്‍ പോലീസില്‍ പരാതി നല്‍കി.
മണ്ഡലത്തിലെ ജനപ്രതിനിധയായ എല്‍ദോസ് പി. കുന്നപ്പള്ളിയെ കാണാനില്ല. എംഎല്‍എ ഓഫീസ് അടച്ചിട്ടിരിക്കുകയാണ്. ഫോണും സ്വിച്ച് ഓഫാണ്. അതിനാല്‍ താനുള്‍പ്പെടെ മണ്ഡലത്തിലുള്ള പൊതുജനങ്ങള്‍ക്ക് എംഎല്‍എയുമായി ബന്ധപ്പെട്ട് നടത്തേണ്ട ആവശ്യങ്ങള്‍ സാധിക്കുന്നില്ലെന്നും എംഎല്‍എയെ കണ്ടെത്തി നല്‍കണമെന്നുമാണ് പരാതിയില്‍ പറയുന്നത്.
പരാതിയ്ക്ക് പെരുമ്പാവൂര്‍ പോലീസ് റെസീപ്റ്റും നല്‍കിയിട്ടുണ്ട്. നാളെ പെരുമ്പാവൂരില്‍ 'പ്രതീകാത്മക തിരയലും' ഡിവൈഎഫ്‌ഐ സംഘടിപ്പിക്കുന്നുണ്ട്.
Content Highlights: DYFI complained to the police that Eldhose Kunnappilly was missing
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..