ലഹരിക്കെതിരേ ഡി.വൈ.എഫ്.ഐ.യുടെ ജനകീയകവചം, രഹസ്യ സ്‌ക്വാഡുകള്‍ രൂപവത്കരിക്കും


പ്രതീകാത്മകചിത്രം| Photo: Mathrubhumi

കോഴിക്കോട്: ലഹരിമാഫിയക്കെതിരേ ഡി.വൈ.എഫ്.ഐ. ശക്തമായ സാമൂഹിക ഇടപെടല്‍ നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് വി. വസീഫ്, സെക്രട്ടറി പി.കെ. സനോജ് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

ജനകീയസദസ്സുകള്‍, ജാഗ്രതാസമിതികള്‍, ബോധവത്കരണ ക്ലാസുകള്‍ എന്നിവയുണ്ടാവും. സെപ്റ്റംബര്‍ ഒന്നുമുതലാണ് 'ലഹരിക്കെതിരേ ജനകീയകവചം' എന്നപേരില്‍ പരിപാടികള്‍ ആരംഭിക്കുന്നത്.

ലഹരി ഉപയോഗം സ്‌കൂള്‍കുട്ടികളില്‍പോലും വ്യാപകമാവുന്നു. യുവജനങ്ങളെ നാശത്തിലേക്ക് തള്ളിവിടുന്ന വിപത്തിനെതിരേ സെപ്റ്റംബര്‍ 18-ന് 25,000 കേന്ദ്രങ്ങളില്‍ ലഹരിവിരുദ്ധപ്രതിജ്ഞയുണ്ടാവും. വിദ്യാഭ്യാസസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ലഹരിവിരുദ്ധപ്രവര്‍ത്തനം വിപുലപ്പെടുത്തും. നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ വിവിധസ്ഥലങ്ങളില്‍ കലാജാഥകള്‍, ഹ്രസ്വചിത്രപ്രദര്‍ശനം, കലാകായികമത്സരങ്ങള്‍ എന്നിവ നടത്തും. ലഹരിവില്പന നിയന്ത്രിക്കാനും അധികൃതരെ അറിയിക്കാനും ലഹരിവിരുദ്ധ രഹസ്യസ്‌ക്വാഡുകള്‍ രൂപവത്കരിക്കും.

സ്‌കൂള്‍ അധ്യാപകര്‍, പി.ടി.എ., പൊതുപ്രവര്‍ത്തകര്‍, വായനശാലകള്‍, ക്ലബ്ബുകള്‍, ഭരണരംഗത്തുള്ളവര്‍ തുടങ്ങിയവരുടെ പങ്കാളിത്തം ലഹരിവിരുദ്ധപ്രവര്‍ത്തനങ്ങളില്‍ ഉറപ്പുവരുത്തും. തൊഴിലില്ലായ്മയ്ക്കും കരാര്‍നിയമനങ്ങള്‍ക്കുമെതിരേ നവംബര്‍ മൂന്നിന് പാര്‍ലമെന്റ് മാര്‍ച്ച് നടത്തും. ഒക്ടോബര്‍ ഒന്നുമുതല്‍ 20 വരെ 211 കേന്ദ്രങ്ങളില്‍ ഇതിനായി പ്രചാരണജാഥകള്‍ സംഘടിപ്പിക്കും.

ഭാരവാഹികളായ എസ്.കെ. അരുണ്‍ബാബു, എല്‍.ജി. ലിജേഷ്, പി.സി. ഷൈജു എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Content Highlights: dyfi campaign against drugs


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


xi jinping

2 min

ചൈനയില്‍ അട്ടിമറിയോ? 9000-ലേറെ വിമാനങ്ങള്‍ റദ്ദാക്കിയെന്ന് അഭ്യൂഹം; ഹൈസ്പീഡ് ട്രെയിനുകള്‍ നിര്‍ത്തി?

Sep 25, 2022

Most Commented