ഡി.വൈ.എഫ്.ഐ. നേതാക്കൾ ബാറിൽ മദ്യപിക്കുന്നതിന്റെ ദൃശ്യം | Photo: Screengrab/ Mathrubhumi News
തിരുവനന്തപുരം: ലഹരിവിരുദ്ധ കാമ്പയിനിടെ ബാറിലിരുന്ന് മദ്യപിച്ചതിന് ഡി.വൈ.എഫ്.ഐയില്‍ നടപടി. തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗത്തേയും നേമം ഏരിയാ പ്രസിഡന്റിനേയും പുറത്താക്കി. പി. ബിജുവിന്റെ പേരിലുള്ള ആംബുലന്‍സ് ഫണ്ടിലെ ക്രമക്കേട് അന്വേഷിക്കാന്‍ കമ്മീഷനെ നിയോഗിക്കാനും ഡി.വൈ.എഫ്.ഐ. ജില്ലാ കമ്മിറ്റി തീരുമാനിച്ചു.
യുവജന സംഘടനയുടെ ലഹരിവിരുദ്ധ കാമ്പയിന് പിന്നാലെ ഇരുവരും ബാറിലെത്തി മദ്യപിച്ചുവെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. ഇരുവരും മദ്യപിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് നടപടിക്ക് നിര്‍ബന്ധിതമായത്.
നേമം ഏരിയാ പ്രസിഡന്റ് ആഷിഖ്, ജില്ലാ കമ്മിറ്റി അംഗം അഭിജിത്ത് എന്നിവരെയാണ് സംഘടനയില്‍ നിന്ന് പുറത്താക്കിയത്. അന്തരിച്ച സി.പി.എം. നേതാവ് പി. ബിജുവിന്റെ പേരിലുള്ള ആംബുലന്‍സ് ഫണ്ട് തട്ടിപ്പിലാണ് പാര്‍ട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചത്. അംബുലന്‍സ് ഫണ്ടില്‍ നിന്നും ഒരുലക്ഷം രൂപ തട്ടിച്ചുവെന്നതും കോവിഡ് ബാധിച്ച് മരിച്ച പ്രവര്‍ത്തക ആശയുടെ കുടുംബത്തിന് വീട് വെച്ചുനല്‍കാന്‍ പിരിച്ചതില്‍ നിന്നും ഒരുലക്ഷം രൂപ തട്ടിച്ചുവെന്നുമാണ് ആരോപണം. ഏരിയാ സെക്രട്ടറി മനുകുട്ടനും നിഥിന്‍ രാജിനുമെതിരെയാണ് അന്വേഷണം.
Content Highlights: dyfi anti drugs campaign leaders drinking in bar expelled thiruvananthapuram nemom


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..