'പോലീസിന്റേത്‌ പ്രതിയുടെ ഭാര്യയെ പോലും അപമാനിക്കുന്ന സമീപനം'; കോഴിക്കോട് കമ്മിഷണര്‍ക്കെതിരേ DYFI


1 min read
Read later
Print
Share

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സുരക്ഷാ ജീവനക്കാരെ മര്‍ദ്ദിച്ച കേസില്‍ പ്രതികളായ ഡി.വൈ.എഫ്‌.ഐ. പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയില്‍ വാങ്ങിയതിന് പിന്നാലെയാണ് കമ്മീഷണറെ വിമര്‍ശിച്ചുകൊണ്ട് ഡി.വൈ.എഫ്‌.ഐ. ജില്ലാ സെക്രട്ടറി രംഗത്തെത്തിയത്. 

ഡിവൈഎഫ്‌ഐ കോഴിക്കോട് ജില്ലാ സെക്രട്ടറി പിസി ഷൈജു

കോഴിക്കോട്: കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണര്‍ക്കെതിരെ വിമര്‍ശനവുമായി ഡി.വൈ.എഫ്‌.ഐ. കോഴിക്കോട് ജില്ലാ സെക്രട്ടറി പി.സി. ഷൈജു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സുരക്ഷാ ജീവനക്കാരെ മര്‍ദ്ദിച്ച കേസില്‍ പ്രതികളായ ഡി.വൈ.എഫ്‌.ഐ. പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയില്‍ വാങ്ങിയതിന് പിന്നാലെയാണ് കമ്മീഷണറെ വിമര്‍ശിച്ചുകൊണ്ട് ഡി.വൈ.എഫ്‌.ഐ. ജില്ലാ സെക്രട്ടറി രംഗത്തെത്തിയത്.

സമൂഹത്തിനകത്ത് എല്ലാവര്‍ക്കും നീതി ഉറപ്പാക്കുന്ന സര്‍ക്കാരാണ് കേരളത്തിലെ സര്‍ക്കാര്‍. എന്നാല്‍ കോഴിക്കോട്ടെ കമ്മിഷണര്‍ പ്രതികള്‍ക്ക് സ്വാഭാവികനീതി നിഷേധിക്കുന്ന സമീപനമാണ് ഈ കേസില്‍ സ്വീകരിച്ചിരിക്കുന്നത്- പി.സി. ഷൈജു ആരോപിച്ചു.
പ്രതിയാണെന്ന് പോലീസ് പറയുന്നവരില്‍ ഒരാളുടെ ഭാര്യയെ പോലും പോലീസ് അപമാനിക്കുന്ന സമീപനം ഉണ്ടായി. മറ്റ് പല നിരപരാധികളുടേയും വീട്ടില്‍ പോലീസ് കയറി. ഇത്തരത്തില്‍ നിരപരാധികളെ വേട്ടയാടുന്ന സമീപനമാണ് പോലീസ് സ്വീകരിച്ചിരിക്കുന്നത്. ഡി.വൈ.എഫ്‌.ഐ. നേതാക്കളുടെ ഭാര്യമാരും കുടുംബാംഗങ്ങളും തെരുവില്‍ വേട്ടയാടപ്പെടേണ്ടവരുമാണെന്ന പൊതുബോധത്തിലേക്കാണ് സിറ്റി പോലീസ് കമ്മിഷണര്‍ കാര്യങ്ങള്‍ കൊണ്ടെത്തിക്കുന്നത്. കമ്മിഷണറുടേത് വ്യക്തിപരവും രാഷ്ട്രീയപരവുമായ താത്പര്യമാണ്. ഇതിനെതിരെ യുവജനങ്ങളെ അണിനിരത്തി പ്രതിഷേധം സംഘടിപ്പിക്കും. ആഭ്യന്തരമന്ത്രിയ്ക്കും പരാതി നല്‍കുമെന്നും ഷൈജു പറഞ്ഞു.

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സുരക്ഷാ ജീവനക്കാരെ മര്‍ദിച്ച കേസില്‍ അറസ്റ്റിലായ അഞ്ച് ഡി.വൈ.എഫ്‌.ഐ. പ്രവര്‍ത്തകരേയും കസ്റ്റഡിയില്‍ വിട്ടു. ഡി.വൈ.എഫ്‌.ഐ. നേതാവ് അരുണ്‍ ഉള്‍പ്പടെയുള്ളവരെയാണ് കസ്റ്റഡിയില്‍ വിട്ടത്. ഞായാറാഴ്ച
വൈകുന്നേരം വരെയാണ് കസ്റ്റഡി.

Content Highlights: dyfi against kozhikode city police commissioner

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
k sudhakaran

1 min

'പ്രതികരണത്തിലെ അനൗചിത്യത്തില്‍ ഖേദം'; അനുശോചനത്തിലെ പിഴവില്‍ വിശദീകരണവുമായി സുധാകരന്‍

Sep 24, 2023


pinarayi vijayan

2 min

സഹകരണ സ്ഥാപനങ്ങൾക്കുമേൽ കഴുകൻ കണ്ണുകൾ, നിക്ഷേപകർക്ക് ചില്ലിക്കാശ് പോലും നഷ്ടപ്പെടില്ല- മുഖ്യമന്ത്രി

Sep 24, 2023


mv govindan

1 min

'ഒറ്റുകൊടുക്കരുത്, ഒറ്റക്കെട്ടായി നില്‍ക്കണം'; കരുവന്നൂര്‍ കേസില്‍ എം.വി ഗോവിന്ദന്റെ താക്കീത്

Sep 24, 2023


Most Commented