കൊല്ലം: ഇരവിപുരത്ത് സ്‌റ്റേഷനില്‍ കയറി പോലീസുകാര്‍ക്കു നേരെ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ അസഭ്യവര്‍ഷം നടത്തി. ഇരവിപുരത്ത് വാഹനപരിശോധനയ്ക്കിടെ പോലീസ് കസ്റ്റഡിയിലെടുത്ത എസ് എഫ് ഐ നേതാവിനെ സ്‌റ്റേഷനില്‍ നിന്ന് ഇറക്കാനെത്തിയ ഡി വൈ എഫ് ഐ പ്രവര്‍ത്തകരാണ് പോലീസുകാരെ അസഭ്യം പറഞ്ഞത്.
വാഹനപരിശോധനയ്ക്കിടെ ഇരവിപുരം എസ് ഐ കസ്റ്റഡിയിലെടുത്ത എസ് എഫ് ഐ കൊല്ലം ജില്ലാ കമ്മറ്റി അംഗം സച്ചിന്‍ ദാസിനെ ഇറക്കാനാണ് ഡി വൈ എഫ് ഐ പ്രാദേശിക നേതാവ് ഉള്‍പ്പെട്ട സംഘം പോലീസ് സ്‌റ്റേഷനിലെത്തിയത്. എസ് എഫ് ഐ നേതാവിനെ കസ്റ്റഡിയിലെടുത്തതുമായി ബന്ധപ്പെട്ട് പോലീസും പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിനു പിന്നാലെയായിരുന്നു പ്രവര്‍ത്തകരുടെ തെറിയഭിഷേകം.
സച്ചിന്‍ദാസ് സഞ്ചരിച്ചിരുന്ന ബൈക്കിന് മതിയായ രേഖകളുണ്ടായിരുന്നില്ലെന്നും ചോദ്യം ചെയ്തപ്പോള്‍ പരസ്പര വിരുദ്ധമായ മറുപടിയാണ് നല്‍കിയതെന്നുമാണ് പോലീസ് പറയുന്നത്. തുടര്‍ന്ന് വാഹനം മോഷ്ടിച്ചതാകാമെന്ന സംശയത്തില്‍ സച്ചിനെ കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിലെത്തിച്ചു.
രേഖകള്‍ കൃത്യമാണെന്ന് മനസ്സിലാക്കിയതോടെ ഇയാളെ വിട്ടയക്കാന്‍ തീരുമാനിച്ചു. ഇതിനിടെയായിരുന്നു പ്രവര്‍ത്തകരുടെ അസഭ്യവര്‍ഷം. തുടര്‍ന്ന് സച്ചിന്‍ദാസ്, ഡി വൈ എഫ് ഐ മയ്യനാട് കമ്മിറ്റി പ്രസിഡന്റ് തുടങ്ങി ഏഴുപേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പോലീസ് കേസെടുത്തു.
content highlights: sfi leader taken to custody in iravipuram