പ്രതീകാത്മകചിത്രം| Photo: Mathrubhumi
ആലപ്പുഴ: ക്വട്ടേഷന്‍ ബന്ധത്തിന്റെ പേരില്‍ സി.പി.എം. തള്ളിപ്പറഞ്ഞ ആകാശ് തില്ലങ്കേരിക്ക് ട്രോഫി സമ്മാനിച്ചത് യാദൃശ്ചികമാണെന്ന് ഡി.വൈ.എഫ്.ഐ. ആസൂത്രിതമായി ഒന്നും നടന്നിട്ടില്ലെന്ന് ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് ആലപ്പുഴയിൽ പറഞ്ഞു.
'ആകാശ് തില്ലങ്കേരിക്ക് ട്രോഫി സമ്മാനിച്ച സംഭവം വളരെ യാദൃശ്ചികമായി സംഭവിച്ച കാര്യമാണ്. ഷാജറിന്റെ ഉത്ഘാടനപ്രസംഗത്തിന് ശേഷം, ജില്ലാ കേരളോത്സവത്തിൽ ഉൾപ്പെടെ സമ്മാനം കിട്ടിയിട്ടുള്ള ആളുകളെ അനുമോദിക്കേണ്ടതുണ്ടെന്ന് സംഘാടകർ പറഞ്ഞപ്പോൾ ഷാജർ സമ്മതിക്കുകയായിരുന്നു. അങ്ങനെയാണ് ക്രിക്കറ്റ് മത്സരത്തിൽ സമ്മാനം ലഭിച്ച ക്ലബ്ബിന്റെ ടീമംഗങ്ങൾ എന്ന നിലയിൽ ആകാശ് തില്ലങ്കേരിവന്നത്. അത് വളരെയാദൃച്ഛികമായി സംഭവിച്ചതാണ്', സനോജ് പറഞ്ഞു.
തില്ലങ്കേരി വഞ്ഞേരിയില്‍ നടന്ന സി.കെ.ജി. ക്ലബ്ബിന്റെ വാര്‍ഷികവും വഞ്ഞേരി പാര്‍ട്ടി ഓഫീസ് ഉദ്ഘാടന വാര്‍ഷികച്ചടങ്ങും നടന്ന വേദിയിലായിരുന്നു ഡി.വൈ.എഫ്.ഐ. നേതാവ് എം. ഷാജര്‍, ആകാശ് തില്ലങ്കേരിക്ക് ട്രോഫി സമ്മാനിച്ചത്. നേരത്തേ തില്ലങ്കേരിയില്‍നടന്ന തില്ലങ്കേരി പ്രീമിയര്‍ ക്രിക്കറ്റ് മത്സരത്തില്‍ വിജയിച്ച വഞ്ഞേരി സി.കെ.ജി. ക്ലബ് ക്രിക്കറ്റ്ടീമിന്‍റെ മാനേജരായിരുന്നു ആകാശ് തില്ലങ്കേരി.
Content Highlights: dyfi about trophy controversy


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..