ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്|Photo:ANI
ന്യൂഡല്‍ഹി: രാജ്യത്തെ പ്രധാനപ്പെട്ട എല്ലാ വിഷയങ്ങളിലും സുപ്രീംകോടതി വാദം കേള്‍ക്കണമെന്നില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. ജോഷിമഠിലെ ഭൗമപ്രതിഭാസം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് നല്കിയ ഹര്‍ജി നാളെ കേള്‍ക്കണമെന്ന ആവശ്യം നിരാകരിച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസിന്റെ നിരീക്ഷണം. ഹര്‍ജി ജനുവരി 16-ന് കേള്‍ക്കാമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
പ്രധാനപ്പെട്ട വിഷയങ്ങള്‍ പരിശോധിക്കുന്നതിനും നടപടിയെടുക്കുന്നതിനും ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സംവിധാനങ്ങള്‍ രാജ്യത്തുണ്ടെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് പി.എസ്. നരസിംഹ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. താഴെത്തട്ടില്‍ ആ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. ജോഷിമഠിലെ ഭൗമപ്രതിഭാസം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ശങ്കരാചാര്യ മഠത്തിലെ സ്വാമി അവിമുക് തേശ്വരാനന്ദ സരസ്വതിയാണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്.
ഭൗമപ്രതിഭാസം നേരിടാന്‍ എന്തുചെയ്യണമെന്ന് സര്‍ക്കാരിന് അറിയില്ലെന്നും കോടതി അടിയന്തരമായി ഇടപെടണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. ജനങ്ങള്‍ ആശങ്ക കാരണം താമസസ്ഥലങ്ങള്‍ ഉപേക്ഷിച്ച് പൊതുസ്ഥലങ്ങളില്‍ നില്‍ക്കുകയാണെന്ന് അഭിഭാഷകന് സുപ്രീംകോടതിയില്‍ ചൂണ്ടിക്കാട്ടി. അവരുടെ പുനരധിവാസം ഉടന്‍ നടത്തണമെന്നും അഭിഭാഷകന് കോടതിയില്‍ ആവശ്യപ്പെട്ടു.
Content Highlights: dy chandrachud says the supreme court may not consider all matters of nation
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..