കുളമല്ല താറാവേ, ഇത് റോഡിലെ കുഴിയാണ്! തകര്‍ന്ന റോഡിലെ കുഴിയില്‍ താറാവിന്റെ കുളി; വീഡിയോ വൈറല്‍


വീഡിയോയിൽനിന്നുള്ള ദൃശ്യം

കോതമംഗലം: തകര്‍ന്ന റോഡിലെ കുഴിയില്‍ താറാവിന്റെ നീരാട്ട് നാട്ടുകാര്‍ക്കെല്ലാം കൗതുകക്കാഴ്ചയായി. നേര്യമംഗലത്തിനടുത്ത് മണിയന്‍പാറ-ചെമ്പന്‍കുഴി റോഡിലെ കുഴിയിലാണ് കഴിഞ്ഞ ദിവസം താറാവിന്റെ കുളി. കുളം പോലെ വെള്ളം തളംകെട്ടിയ റോഡിലെ വമ്പന്‍ കുഴിയില്‍ ഇറങ്ങിയ താറാവുകള്‍ക്ക് നീരാട്ടുകേളി കുശാലായി. അതിനിടെ ഇരയെയും കിട്ടി. അതും കൊത്തിത്തിന്നു. താറാവിന്റെ നീരാട്ടാഘോഷം അതുവഴി കാറില്‍ വന്നവര്‍ മൊബൈലില്‍ പകര്‍ത്തി പങ്കുവെച്ചതോടെ വഴിക്കുളത്തിലെ കുഴിയിലെ താറാക്കുളി നാട്ടുകാര്‍ക്കാകെ കാഴ്ചവിരുന്നായി.

റോഡിന് രണ്ടുപ്രാവശ്യമായി ഏഴുകോടി രൂപ അനുവദിച്ചതായി കാട്ടി ബോര്‍ഡ് വച്ചിട്ടുണ്ട്. അതല്ലാതെ റോഡ് പണി നടത്താറില്ലെന്നതും തിരഞ്ഞെടുപ്പ് വരുമ്പോള്‍ മാത്രം ഫണ്ടും ബോര്‍ഡും ഉയര്‍ത്തി ജനപ്രതിനിധികള്‍ ജയിക്കുമ്പോള്‍ നാട്ടുകാര്‍ തോല്‍ക്കുകയാണന്ന അഭിപ്രായവും വീഡിയോയ്ക്കൊപ്പം ഉണ്ട്.

നേര്യമംഗലം മുതല്‍ നീണ്ടപാറ വരെ എട്ടുകിലോമീറ്റര്‍ റോഡ് തകര്‍ന്നിട്ട് വര്‍ഷങ്ങളായി. സാധാരണ വാഹനങ്ങള്‍ക്ക് ഈ റോഡിലൂടെ കടന്നുപോകാന്‍ വളരെ പ്രയാസമാണെന്ന് മാതൃഭൂമി ഏജന്റ് പി.ആര്‍. സോമന്‍ പറഞ്ഞു. റോഡിലെ കുഴിയില്‍ചാടി നിരവധി ഇരുചക്രവാഹനങ്ങളാണ് മറിയുന്നത്.

Content Highlights: duck taking bath in a pothole in a damaged road in neriyamangalam kothamangalam video goes viral

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


Nitish Kumar, Tejashwi Yadav

1 min

നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന്; തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയാകും

Aug 9, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022

Most Commented