തിരുവനന്തപുരം: മദ്യപാനത്തിനിടെയുണ്ടായ വാക്കുതര്‍ക്കത്തില്‍ യുവാവിനെ തലയ്ക്കടിച്ചു കൊന്നു. തിരുവനന്തപുരം ബാലരാമപുരം കട്ടച്ചല്‍ക്കുഴിയില്‍ ശ്യാമാണ് കൊല്ലപ്പെട്ടത്. ഇയാളുടെ സുഹൃത്തായ സതി എന്നയാളാണ് കൊല നടത്തിയെന്നതാണ് വിവരം. സതിയെ കണ്ടെത്താനുള്ള അന്വേഷണം പോലീസ് തുടരുകയാണ്. 

ഓട്ടോഡ്രെവറായ ശ്യാം കട്ടച്ചല്‍ക്കുഴിയില്‍ വാടകയ്ക്ക് താമസിച്ചുവരുകയായിരുന്നു. ഇവര്‍ തമ്മില്‍ ശനിയാഴ്ച രാത്രി പത്ത് മണിയോടെ വാക്കുതര്‍ക്കമുണ്ടായെന്നാണ് സമീപവാസികള്‍ പറയുന്നത്. മദ്യപിച്ചെത്തിയ ശേഷം ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കം പതിവാണെന്നും നാട്ടുകാര്‍ പറയുന്നു. 

സംഭവസ്ഥലത്തുണ്ടായിരുന്ന ഇതരസംസ്ഥാന തൊഴിലാളികളാണ് സംഭവം നാട്ടുകാരെ അറിയിച്ചത്. വീട്ടുടമ ഉള്‍പ്പെടെയുള്ളവര്‍ ഉടന്‍ സ്ഥലത്തെത്തി ശ്യാമിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജിവന്‍ രക്ഷിക്കാനായില്ല.

content highlights: drunkenness, dispute between two friends, one killed