ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ വാഹനം തടഞ്ഞ് അസഭ്യം പറഞ്ഞു; യുവാവ് പിടിയില്‍


തടയാന്‍ ശ്രമിച്ച ചീഫ് ജസ്റ്റിസിന്റെ ചീഫ് സെക്യൂരിറ്റി ഓഫീസറെ ഡിജോ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. മദ്യലഹരിയിലാണ് ആക്രമണം നടത്തിയത്

പ്രതീകാത്മകചിത്രം | ഫോട്ടോ: മാതൃഭൂമി

കൊച്ചി: ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്. മണികുമാറിന്റെ വാഹനം തടഞ്ഞ് അസഭ്യം പറഞ്ഞയാള്‍ പിടിയില്‍. ഇടുക്കി ഉടുമ്പന്‍ചോല സ്വദേശി ഡിജോയാണ് പിടിയിലായത്. മദ്യ ലഹരിയിലെത്തിയ ഇയാള്‍ ചീഫ് ജസ്റ്റിസിന്റെ വാഹനത്തിന് കുറുകെ വന്ന് അസംഭ്യം പറയുകയായിരുന്നു.

ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്. വിമാനത്താവളത്തില്‍ നിന്ന് ഔദ്യോഗിക വസതിയിലേക്ക് പോവുകയായിരുന്ന ചീഫ് ജസ്റ്റിസിന്റെ ഔദ്യോഗിക വാഹനത്തേയും പൈലറ്റ് വാഹനത്തേയും രാത്രി 11 മണിയോടെ ഗോശ്രീ പാലത്തിന് സമീപത്തുവെച്ച് ഡിജോ തടയുകയായിരുന്നു. ചേരാനല്ലൂര്‍ മുതല്‍ ഇയാള്‍ ചീഫ് ജസ്റ്റിസിന്റെ വാഹനത്തെ പിന്തുടർന്നിരുന്നു. കൊച്ചിയില്‍ കണ്ടെയ്നര്‍ ലോറി ഡ്രൈവറായ ഡിജോ മദ്യലഹരിയിലാണ് ആക്രമണം നടത്തിയത്.



ഡിജോയെ തടയാന്‍ ശ്രമിച്ച ചീഫ് ജസ്റ്റിസിന്റെ ചീഫ് സെക്യൂരിറ്റി ഓഫീസറെയും ഇയാള്‍ കയ്യേറ്റംചെയ്യാന്‍ ശ്രമിച്ചു. ചീഫ് ജസ്റ്റിസിന്റെ ചീഫ് സെക്യൂരിറ്റി ഓഫീസറെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതിന്റെ പേരില്‍ അദ്ദേഹത്തിന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ഡിജോയുടെ ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Content Highlights: drunkard who blocked highcourt chief justice s mani kumar car is arrested


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022

Most Commented