അപകടമുണ്ടാക്കിയ കാർ
ഇടുക്കി: മദ്യലഹരിയില്‍ മകനെ മടിയിലിരുത്തി വാഹനമോടിച്ച പിതാവ് എതിരെ വന്ന നാല് വാഹനങ്ങള്‍ ഇടിച്ചു തെറിപ്പിച്ചു. ഇടുക്കി രാജാക്കാടാണ് സംഭവം.
പൊന്മുടി ഭാഗത്ത് നിന്ന് അമിതവേഗത്തിലെത്തിയ കാര്‍ എതിരെ വന്ന വാനും സ്‌കൂട്ടറും ഇടിച്ചുതെറിപ്പിച്ചു. ഇതോടെ നിയന്ത്രണം വിട്ട കാര്‍ വഴിയരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറും ഓട്ടോയും ഇടിച്ചു തകര്‍ത്തു. നീല നിറത്തിലുള്ള ഇയോണ്‍ കാറാണ് അപകടമുണ്ടാക്കിയത്.
ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടര്‍ മറിഞ്ഞുവീണെങ്കിലും സ്‌കൂട്ടറില്‍ സഞ്ചരിച്ച ദമ്പതിമാരും കുട്ടിയും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
വാഹനങ്ങള്‍ ഇടിച്ചിട്ട ശേഷവും ചീറി പാഞ്ഞുപോയ കാറിനെ നാട്ടുകാര്‍ പ്രെട്രോള്‍ പമ്പിന് സമീപത്തുവെച്ച് തടഞ്ഞുവെച്ച ശേഷം പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പിതാവിന്റെ മടിയില്‍ ഇരുന്ന ഒന്‍പതുകാരന്‍ മകനാണ് കാര്‍ ഓടിച്ചതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നുണ്ട്.
മദ്യലഹരിയിലാല്‍ മറ്റു രണ്ടുപേര്‍ കൂടി കാറിനകത്ത് ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നെന്നും നാട്ടുകാര്‍ പറയുന്നു. വാഹനം ഓടിച്ചയാള്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഇവരുടെ പേരുവിവരങ്ങള്‍ ലഭ്യമായിട്ടില്ല
Content Highlight: Drunk and drive; accident with four vehicle in Idukki
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..