ആശുപത്രികളില്‍ മരുന്ന് ക്ഷാമം തുടരുന്നു; ഇല്ലെന്ന്‌ കെ.എം.എസ്.സി.എല്‍.


അഞ്ജലി എന്‍. കുമാര്‍

പ്രതീകാത്മക ചിത്രം | Photo: AFP PHOTO / FRANCK FIFE

കൊച്ചി: മരുന്ന് ക്ഷാമം പരിഹരിക്കുമെന്നും നടപടികളെടുത്തെന്നും ആരോഗ്യമന്ത്രി പറയുമ്പോഴും സാധാരണക്കാര്‍ക്ക് മരുന്ന് കിട്ടാനില്ല. സര്‍ക്കാര്‍ ജനറല്‍ ആശുപത്രികള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെല്ലാം മരുന്ന് ക്ഷാമം തുടരുകയാണ്. ജൂലായ് അവസാനത്തോടെ മരുന്ന് വിതരണം പൂര്‍ണ തോതിലാകുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നെങ്കിലും കാര്യമായ മരുന്ന് ശേഖരണം ഇന്നോളമായിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.

ആശുപത്രി വികസന ഫണ്ടില്‍ നിന്നെടുത്ത് മരുന്നു വാങ്ങാന്‍ അധികൃതര്‍ പറയുന്നത് പ്രായോഗികമല്ലെന്നും ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. ജീവന്‍രക്ഷാ മരുന്നുകള്‍, ജീവിതശൈലീ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ തുടങ്ങിയവയ്ക്ക് ഇപ്പോഴും ക്ഷാമമാണ്. പേവിഷബാധയ്ക്കുള്ള മരുന്നുകള്‍, ടി.ടി, ലാബിലേക്കുള്ള മരുന്നുകള്‍, ഓറല്‍ ആന്റിബയോട്ടിക്കുകള്‍, ഇഞ്ചെക്ഷന്‍ കിറ്റ്, അമോക്സിലിന്‍ എന്നിവയും കിട്ടാനില്ല.ജനുവരിയില്‍ പര്‍ച്ചേസ് ഓര്‍ഡര്‍ നല്‍കി ഏപ്രിലില്‍ വിതരണംചെയ്യുന്നതാണ് സാധാരണ രീതി. എന്നാല്‍, ഈ വര്‍ഷം ജൂണ്‍ അവസാന വാരവും ജൂലായ് ആദ്യവാരവുമാണ് മരുന്നുവാങ്ങാന്‍ ഓര്‍ഡര്‍ നല്‍കിയത്. ഏഴ് മാസം മുന്‍കൂട്ടിക്കണ്ടാണ് നടപടികള്‍ നടത്തേണ്ടത്. ടെന്‍ഡര്‍ ക്ഷണിച്ച്, അനുമതി നല്‍കിയാണ് മരുന്ന് നിര്‍മാണം. 2023 ഏപ്രിലിലേക്ക് വേണ്ട നടപടികള്‍ ഈ ഓഗസ്റ്റില്‍ തുടങ്ങേണ്ടിയിരിക്കെയാണ് ഈ വര്‍ഷത്തെ മരുന്നിന്റെ നടപടികള്‍ ഇഴഞ്ഞു നീങ്ങുന്നത്. വളരെ വേഗം മരുന്ന് നല്‍കണമെന്ന് ടെന്‍ഡര്‍ ലഭിച്ച കമ്പനിക്ക് നിര്‍ദേശം കൊടുത്താലും ഈ പ്രശ്നം പരിഹരിക്കാന്‍ സാധിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.

സര്‍ക്കാര്‍ ആശുപത്രികളില്‍ രോഗികള്‍ കാര്യമായി കൂടിയിട്ടുണ്ട് ഇപ്പോള്‍. ഓരോ ആരോഗ്യ കേന്ദ്രങ്ങളുടെയും മരുന്ന് ശേഖരത്തിന്റെ വിവരങ്ങള്‍ അറിയാനുള്ള റിയല്‍ ടൈം അപ്ഡേറ്റ് സോഫ്റ്റ്വേറും കെ.എം.എസ്.സി.എല്ലിനുണ്ട്. ഇത്തരം സംവിധാനങ്ങള്‍ ഉപയോഗിച്ച് സ്ഥാപനങ്ങളിലേക്ക് മരുന്നെത്തിക്കുക കെ.എം.എസ്.സി.എല്ലിന്റെ ഉത്തരവാദിത്വമാണെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, മരുന്നു ക്ഷാമമില്ലെന്ന നിലപാടിലാണ് കെ.എം.എസ്.സി.എല്‍.

Content Highlights: Drug shortages continue in hospitals; KMSCL said there are no deficiencies


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


ksrtc

1 min

പുരുഷന്‍മാര്‍ ഇരിക്കരുത്, വനിതാ കണ്ടക്ടര്‍ക്കൊപ്പം വനിതകള്‍ മാത്രംമതി; ബസില്‍ നോട്ടീസ് പതിച്ച് KSRTC

Dec 4, 2022

Most Commented