വിപിന്‍ മുങ്ങിത്താഴ്ന്നത് മകന്‍ നോക്കിനില്‍ക്കേ; നിലവിളിച്ച് ആളെക്കൂട്ടി, ദുരന്തസാക്ഷിയായി സഹോദരനും


ഇൻസെറ്റിൽ മരിച്ച വിപിൻ, ശ്യാം

നെയ്യാറ്റിന്‍കര: നെയ്യാറില്‍ നീന്തിക്കുളിക്കുകയായിരുന്ന സുഹൃത്ത് മുങ്ങിത്താഴുന്നതുകണ്ട് രക്ഷപ്പെടുത്താനായി ഇറങ്ങിയതാണ് വിപിന്‍. പക്ഷേ, മകന്‍ നോക്കിനില്‍ക്കെ വിപിന്‍ സുഹൃത്ത് ശ്യാമിനൊപ്പം നെയ്യാറിന്റെ ആഴങ്ങളില്‍ മുങ്ങിത്താഴുകയായിരുന്നു. അച്ഛനെ രക്ഷിക്കാനായി പത്തു വയസ്സുകാരനായ മകന്‍ പ്രണവ് നിലവിളിച്ചു. നാട്ടുകാരെത്തി അഗ്‌നിശമനസേനയെ വിവരമറിയിച്ചപ്പോള്‍ രക്ഷാപ്രവര്‍ത്തകനായി എത്തിയത് വിപിന്റെ ജ്യേഷ്ഠന്‍ വിജിനും.

അവസാനം സ്‌കൂബാ ടീമിലെ മുങ്ങല്‍വിദഗ്ധര്‍ നെയ്യാറിന്റെ ആഴങ്ങളിലെ ചെളിയില്‍ പുതഞ്ഞിരുന്ന വിപിന്റെ മൃതദേഹം പുറത്തെടുക്കുമ്പോള്‍ വാവിട്ടുകരയുന്ന പ്രണവിനെ സമാശ്വസിപ്പിക്കുകയായിരുന്നു വിജിന്‍. സുഹൃത്തായ ശ്യാം ഓട്ടോറിക്ഷയുമായി ഇടയ്ക്കിടെ വിപിന്റെ വര്‍ക്ഷോപ്പിലെത്താറുണ്ട്. ഞായറാഴ്ച വിപിനും മകന്‍ പ്രണവുമാണ് ആദ്യം പാതിരിശ്ശേരി കടവിലെത്തിയത്. കുളിക്കുന്നതിനു മുന്‍പായി വിപിന്‍ തുണി കഴുകിക്കൊണ്ടിരിക്കുകയായിരുന്നു. ഈ സമയത്താണ് ശ്യാം കുളിക്കാനായി നെയ്യാറിലിറങ്ങിയത്. കുളിക്കുന്നതിനിടെ ശ്യാം നീന്തി. നീന്തുന്നതിനിടെ ശ്യാം തളര്‍ന്ന് മുങ്ങിത്താഴ്ന്നു.

ഇതുകണ്ട് നെയ്യാറിന്റെ ഒഴുക്കും ആഴവുമെല്ലാം അറിയാമായിരുന്ന വിപിന്‍ രക്ഷപ്പെടുത്താനായി ശ്യാമിന്റെ അടുത്തേയ്ക്ക് നീന്തിയടുത്തു. ശ്യാമിനെ കൈപ്പിടിയില്‍ കിട്ടിയെങ്കിലും അടിയൊഴുക്കിനിടെ ഇവര്‍ മുങ്ങിത്താഴുകയായിരുന്നു. ഇതുകണ്ടുനിന്ന പ്രണവാണ് നാട്ടുകാരെ അറിയിച്ചത്. മണിക്കൂറുകള്‍നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് ചെളിയില്‍പുതഞ്ഞ നിലയിലായിരുന്ന വിപിനെ സ്‌കൂബാ ടീമിലെ മുങ്ങല്‍വിദഗ്ധര്‍ കണ്ടെടുത്തത്. കൃഷ്ണന്‍കുട്ടിയുടെയും ശോഭനയുടെയും മകനാണ് വിപിന്‍. വിപിന്റെ മൂത്തമകന്‍ പ്രണവ് ആറാം ക്ലാസില്‍ പഠിക്കുകയാണ്. ഇരട്ടകളായ ഇളയമക്കള്‍ കല്യാണിയും കാശിനാഥും എല്‍.കെ.ജി.യിലാണ്.

ഒഴുക്കില്‍പ്പെട്ട് കാണാതായ ശ്യാമിനായി തിരച്ചില്‍ നടത്തിയെങ്കിലും രാത്രി എട്ടു മണിയോടെ വെളിച്ചക്കുറവും ചെളിയും അടിയൊഴുക്കും കാരണം നിര്‍ത്തിവെച്ചു.

Content Highlights: drown to death at neyyattinkara


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented