റോഡിൽ അടയാളപ്പെടുത്തിയ 'എൽ' മാർക്കിങ്
തൃശ്ശൂര്‍: ജില്ലയില്‍ പലയിടങ്ങളിലും പാതയോരങ്ങളിലും പറമ്പുകളിലുമായി കുമ്മായംകൊണ്ട് ഇംഗ്ലീഷ് അക്ഷരമാലയിലെ 'എല്‍' പോലെ ചെറിയ കോണ്‍ വരച്ചുവെച്ചിരിക്കുന്നതുകണ്ട് അവിടത്തുകാര്‍ പരിഭ്രാന്തരായി.
കെ-റെയിലിനുള്ള കല്ലിടലിന്റെ കാലമായതിനാല്‍ അതിന്റെ ഭാഗമായുള്ള അടയാളപ്പെടുത്തലാണോയെന്നാണ് ആശങ്ക. ഇതെന്താണെന്ന് ചോദിച്ച് റവന്യൂവകുപ്പിലേക്കും പൊതുമരാമത്തുവകുപ്പിലേക്കും വിളികളുടെ പൂരമാണ്. കോര്‍പറേഷന്‍ ഓഫീസിലേക്കും വിളികളെത്തുന്നുണ്ട്. ആര്‍ക്കും വ്യക്തമായി പറയാനാകുന്നില്ല.
മിക്കവരും കാര്യം അറിഞ്ഞിട്ടുപോലുമില്ല. ഉത്തരം കിട്ടാതായപ്പോള്‍ ചോദ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലുമിട്ടു. റോഡില്‍ 'എല്‍' പോലെ രേഖപ്പെടുത്തിയിരിക്കുന്നതിന്റെ ഫോട്ടോയെടുത്ത്, ഈ രേഖപ്പെടുത്തല്‍ എന്താണെന്ന് അറിയാമോ, എന്തിനാണെന്ന് അറിയാമോ എന്നാണ് ചോദ്യം. അവിടെയും കിട്ടുന്നത് വ്യക്തതയില്ലാത്ത ഉത്തരം. കെ-റെയിലിന്റെ കുറ്റിയിടലിനായുള്ളതാണെന്ന കമന്റുകള്‍ വരുന്നിടത്ത് ചീത്തവിളികളും ഉണ്ടാകുന്നുണ്ട്.
ഭൂമി റീസര്‍വേയുടെ ഭാഗമായുള്ള മാര്‍ക്കിങ്ങാണിതെന്നാണ് അധികൃതര്‍ പറയുന്നത്. ഇപ്പോള്‍ ഡ്രോണ്‍ ഉപയോഗിച്ചാണ് സര്‍വേ നടത്തുന്നത്. ഡ്രോണിലൂടെ മേഖല അടയാളപ്പെടുത്താനായി മാര്‍ക്ക് ചെയ്തതാണ് കുമ്മായത്തില്‍ വരച്ച 'എല്‍' രൂപം.
Content Highlights: drone resurvey L mark in thrissur
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..