'എന്നോടുതന്നെ ഗൂഢാലോചന നടത്തിയെന്നത് യുക്തിസഹമല്ല'; ഡ്രഡ്ജര്‍ അഴിമതി കേസില്‍ ജേക്കബ് തോമസ്


ബി. ബാലഗോപാല്‍/മാതൃഭൂമി ന്യൂസ് 

ജേക്കബ് തോമസ് | ഫോട്ടോ: മാതൃഭൂമി

ന്യൂഡല്‍ഹി: ഡ്രഡ്ജര്‍ അഴിമതി കേസില്‍ ധനകാര്യ വകുപ്പും വിജിലന്‍സ് ഡിപ്പാര്‍ട്‌മെന്റും തനിക്കെതിരെ നടത്തിയ അന്വേഷണത്തില്‍ ഒരു തെളിവും കണ്ടെത്തിയിട്ടില്ലെന്ന് മുന്‍ ഡിജിപി ജേക്കബ് തോമസ്. വിജിലന്‍സ് ഡയറക്ടര്‍ ആയിരുന്നപ്പോള്‍ ഉന്നതര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതിലുള്ള പകപോക്കലാണ് തനിക്കെതിരായ കേസ്. സ്വയം ഗൂഢാലോചന നടത്തിയാണ് അഴിമതി നടത്തിയതെന്ന വിജിലന്‍സ് കണ്ടെത്തല്‍ യുക്തിസഹമല്ലെന്നാരോപിച്ച് ജേക്കബ് തോമസ് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ചെയ്തു.

വിജിലന്‍സ് കേസ് റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് എതിരെ സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പടെ നല്‍കിയ ഹര്‍ജികള്‍ തള്ളണമെന്ന് സുപ്രീം കോടതിയില്‍ ഫയല്‍ചെയ്ത സത്യവാങ്മൂലത്തില്‍ മുന്‍ ഡിജിപി ജേക്കബ് തോമസ് ആവശ്യപ്പെട്ടു. തനിക്കെതിരായ വിജിലന്‍സ് കേസ് ബാലിശമാണ്. മൂന്ന് സര്‍ക്കാര്‍ പ്രതിനിധികള്‍ കൂടി ഉള്‍പ്പെട്ട ഡിപ്പാര്‍ട്ട്മെന്റ് പര്‍ച്ചേസ് കമ്മിറ്റിയുടെ കൂട്ടായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഡ്രഡ്ജര്‍ വാങ്ങിയത്. എന്നാല്‍ കേസ് എടുത്തത് തനിക്കെതിരെ മാത്രമാണ്. ആരോപിച്ചിരിക്കുന്ന കുറ്റം ഗൂഡാലോചനയും. ഒരാള്‍ അദ്ദേഹത്തോട് മാത്രം ഗൂഢാലോചന നടത്തി അഴിമതി ചെയ്തുവെന്ന് പറയുന്നത് യുക്തിസഹമല്ലെന്നും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ ജേക്കബ് തോമസ് തോമസ് അറിയിച്ചിട്ടുണ്ട്.

വിജിലന്‍സ് ഡയറക്ടര്‍ ആയിരുന്നപ്പോള്‍ മന്ത്രിമാര്‍, ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥര്‍ എന്നിവരുള്‍പ്പടെ പല പ്രമുഖര്‍ക്കും എതിരെ താന്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന്റെ പകപോക്കലാണ് ഡ്രഡ്ജര്‍ അഴിമതി കേസെന്നും സത്യവാങ്മൂലത്തില്‍ അറിയിച്ചിട്ടുണ്ട്.

ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കേ ഹോളണ്ട് കമ്പനിയില്‍നിന്ന് ഡ്രഡ്ജര്‍ വാങ്ങിയതില്‍ അഴിമതി നടന്നെന്നായിരുന്നു വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നത്. ഹോളണ്ട് കമ്പനിയില്‍നിന്ന് ഡ്രഡ്ജര്‍ വാങ്ങിയതുമായി ബന്ധപ്പെട്ട ഇടപാടിലെ പല വസ്തുതകളും സര്‍ക്കാരില്‍ നിന്ന് മറച്ചുവച്ചെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ വാദം.

Content Highlights: dredger scam: jacob thomas's affidavit in supreme court


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022

Most Commented